തനിക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമത്തെ കുറിച്ച് തുറന്നു പറഞ്ഞ് പത്തനംതിട്ട കളക്ടർ ഡോ. ദിവ്യ എസ് അയ്യർ

0
തനിക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമത്തെ കുറിച്ച് തുറന്നു പറഞ്ഞ് പത്തനംതിട്ട കളക്ടർ ഡോ. ദിവ്യ എസ് അയ്യർ Dr. Pathanamthitta Collector spoke openly about the sexual violence he faced. Divya S Iyer

ആറ് വയസ്സുള്ളപ്പോൾ തനിക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമത്തെ കുറിച്ച് തുറന്നു പറഞ്ഞ് പത്തനംതിട്ട കളക്ടർ ഡോ. ദിവ്യ എസ് അയ്യർ. മാദ്ധ്യമപ്രവർത്തകർക്കായി ശിശു സംരക്ഷണ വകുപ്പ് സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ സംസാരിക്കുകയായിരുന്നു കളക്ടർ. ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴുണ്ടായ അനുഭവമാണ് ദിവ്യ തുറന്നു പറഞ്ഞത്. 

രണ്ട് പുരുഷന്മാരിൽ നിന്നുമാണ് തനിക്ക് മോശം അനുഭവം ഉണ്ടായത്. പിന്നീട് ആൾക്കൂട്ടത്തിൽ ചെന്ന് എത്തുമ്പോൾ ഈ മുഖങ്ങൾ സൂക്ഷിച്ച് നോക്കാറുണ്ടെന്നും ദിവ്യ പറയുന്നു. 'രണ്ട് പുരുഷന്മാർ വാത്സല്യത്തോടെ എന്നെ അടുത്ത് വിളിച്ചിരുത്തി. എന്തിനാണവർ തൊടുന്നതെന്നോ സ്‌നേഹത്തോടെ പെരുമാറുന്നതെന്നോ എനക്ക് തിരിച്ചറിയാനായില്ല. 

അവർ എന്റെ വസ്ത്രം അഴിച്ചപ്പോഴാണ് എനിക്ക് വല്ലായ്മ തോന്നിയത്. അപ്പോൾ തന്നെ ഓടി രക്ഷപെട്ടു. മാതാപിതാക്കൾ തന്ന മാനസിക പിൻബലം കൊണ്ട് മാത്രമാണ് ആ ആഘാതത്തിൽ നി്ന്നും രക്ഷനേടാനായത്. പിന്നീട് ആൾക്കൂട്ടത്തിൽ ചെന്നെത്തുമ്പോൾ ഞാൻ എല്ലാവരേയും സൂക്ഷിച്ച് നോക്കും. ആ രണ്ട് മുഖങ്ങൾ എവിടെയെങ്കിലും ഉണ്ടോ എന്ന്' ദിവ്യ എസ് അയ്യർ പറഞ്ഞു. 

ഇന്ന് ഇക്കാര്യം പറയുമ്പോൾ നാണക്കേട് തോന്നാറുണ്ടെന്നും കളക്ടർ പറഞ്ഞു. അന്ന് അത് തിരിച്ചറിയേണ്ടിയിരുന്നു. അതിന് കഴിയാതെ പോയത് ഓർക്കുമ്പോഴാണ് നാണം തോന്നുന്നത്. ഗുഡ് ടച്ചും, ബാഡ് ടച്ചും തിരിച്ചറിയാൻ കുട്ടികളെ പഠിപ്പിക്കണം. പൂമ്പാറ്റകളെ പോലെ പാറിനടക്കേണ്ട പ്രായത്തിൽ മാനസിക ആഘാതത്തിലേക്ക് തള്ളിയിടാതെ എല്ലാവരും ശ്രദ്ധിക്കണമെന്നും കളക്ടർ കൂട്ടിച്ചേർത്തു.
Content Highlights: Pathanamthitta Collector spoke openly about the sexual violence he faced. Dr. Divya S Iyer
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !