'മിസ്റ്റർ ഗോവിന്ദൻ, മാപ്പുപറയണമെങ്കിൽ ഞാൻ ഒരിക്കൽക്കൂടി ജനിക്കണം': സ്വപ്നസുരേഷ്

0

ബംഗളൂരു:
മാനനഷ്ടക്കേസിൽ എം വി ഗോവിന്ദനോട് മാപ്പുപറയില്ലെന്ന് സ്വർണക്കടത്തുകേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്. പേടിപ്പിക്കാമെന്നും പിന്തിരിപ്പിക്കാമെന്നും കരുതേണ്ടെയും സ്വപ്ന പറഞ്ഞു. വിജേഷ് പിള്ളയ്‌ക്കെതിരായ കേസിൽ കർണാടക പൊലീസിന് മാെഴിനൽകിയശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്ന.

'എനിക്ക് ഈ ഗോവിന്ദനെ അറിയില്ല. അദ്ദേഹം നോട്ടീസ് അയച്ചുവെന്ന് പറയുന്നു. അത് കിട്ടുമ്പോൾ ഞാൻ വക്കീലുമായിട്ട് സംസാരിച്ച് വേണ്ടത് ചെയ്യും. ഞാൻ മാപ്പുപറയണമെന്നാണ് ആവശ്യപ്പെടുന്നത്. മാപ്പുപറയണമെങ്കിൽ ഞാൻ ഒരിക്കൽക്കൂടി ജനിക്കണം മിസ്റ്റർ ഗോവിന്ദൻ. എന്റെ ഭാഗത്തുനിന്ന് അത് കിട്ടുമെന്ന് പ്രതീക്ഷിക്കേ വേണ്ട. നോട്ട‌ീസ് കിട്ടിക്കഴിഞ്ഞാൽ എന്റെ വക്കീൽ അതിനുള്ള ഉത്തരം നിങ്ങൾക്ക് നൽകിയിരിക്കും. തിരുവനന്തപുരം മുതൽ കാസർകോടുവരെ നിങ്ങൾ കേസെടുത്താലും ഇതിന്റെ അവസാനം കാണാതെ സ്വപ്ന സുരേഷ് അടങ്ങില്ല. ഇത് മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനുമുള്ള സന്ദേശമാണ്. സി എം എന്റെ അങ്കിളോ ഫാദറോ അല്ല. അവർ എല്ലാം കുറ്റകൃത്യത്തിലെ പാർട്ട്ണേഴ്സാണ്. പേടിപ്പിക്കാമെന്നും പിന്തിരിപ്പിക്കാമെന്നും കരുതേണ്ട. വിജേഷിനൊപ്പമുള്ള അജ്ഞാതനെ പൊലീസ് കണ്ടെത്തുമെന്നാണ് പ്രതീക്ഷ -സ്വപ്ന പറഞ്ഞു.

അപകീർത്തികരമായ ആരോപണം ഉന്നയിച്ചതിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് ഇന്നലെയാണ് സ്വപ്‌ന സുരേഷിന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വക്കീൽ നോട്ടീസയച്ചത്. തളിപ്പറമ്പിലെ അഭിഭാഷകൻ നിക്കോളാസ് ജോസഫ് മുഖേന അയച്ച നോട്ടീസിൽ ആരോപണം പിൻവലിച്ച് സ്വപ്ന മാപ്പ് പറയണമെന്നും ആവശ്യപ്പെടുന്നുണ്ട്. ആരോപണം പിൻവലിച്ച് മാപ്പ് പറയുന്നതായി രണ്ട് പ്രമുഖ മലയാള പത്രങ്ങളിലും മുഴുവൻ ചാനലുകളിലും അറിയിപ്പ് നൽകണമെന്നും എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങൾ പിൻവലിക്കാൻ പ്രതിഫലമായി 30 കോടി രൂപ വാഗ്ദാനം ചെയ്ത് എം.വി. ഗോവിന്ദനു വേണ്ടി വിജയ് പിള്ളയെന്നാൾ സമീപിച്ചെന്നായിരുന്നു സ്വപ്നയുടെ ആരോപണം. മാർച്ച് ഒമ്പതിന് ഫേസ്ബുക്ക് ലൈവിലൂടെയാണ് സ്വപ്‌നയുടെ വെളിപ്പെടുത്തൽ.
ഓരോ നിമിഷവും അപ്ഡേറ്റായി ഇരിക്കൂ: Click Here..
Content Highlights: 'Mr Govindan, I have to be born again to apologize': Swapnasuresh
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !