'സിനിമയിൽ മാത്രമല്ല, ജീവിതത്തിലും ചിരി സമ്മാനിച്ച വ്യക്തി': ഇന്നസെന്റിനെ അനുസ്മരിച്ച് താരങ്ങള്‍

0
'സിനിമയിൽ മാത്രമല്ല, ജീവിതത്തിലും ചിരി സമ്മാനിച്ച വ്യക്തി': ഇന്നസെന്റിനെ അനുസ്മരിച്ച് താരങ്ങള്‍ 'The person who brought laughter not only in films but also in life': Stars remember Innocent

എക്കാലവും ഓര്‍ത്ത് വയ്ക്കാവുന്ന നിരവധി കഥാപാത്രങ്ങളെ മലയാളികള്‍ക്ക് നല്‍കി ഇരിഞ്ഞാലക്കുടയുടെ ആ പുഞ്ചിരി മായുമ്പോള്‍ മലയാള സിനിമാ ലോകം ഒന്നടങ്കം ഇനി ഇന്നസെന്റില്ല എന്ന ദുഖത്തില്‍ കണ്ണീര്‍ വാര്‍ക്കുകയാണ്.

ഇന്നസെന്റിന്റെ വിയോഗത്തെക്കുറിച്ച് പറയാന്‍ തനിക്ക് വാക്കുകള്‍ കിട്ടുന്നില്ലെന്നായിരുന്നു നടന്‍ ജയറാമിന്റെ പ്രതികരണം. മൂന്ന് പതിറ്റാണ്ടിലധികമായി നീണ്ടു നില്‍ക്കുന്ന സഹോദര സ്നേഹമാണ് ഇന്നസെന്റിനോടുള്ളതെന്നും അദ്ദേഹത്തിന്റെ കൂടെ സ്‌ക്രീന്‍ പങ്കുവയ്ക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്നും ജയറാം പറഞ്ഞു.

നല്‍കിയ ചിരികള്‍ക്ക് നന്ദിയെന്ന് നടി മഞ്ജു വാര്യര്‍ പ്രതികരിച്ചു. 'നന്ദി ഇന്നസെന്റ് ചേട്ടാ! നല്‍കിയ ചിരികള്‍ക്ക്... സ്‌ക്രീനില്‍ മാത്രമല്ല, ജീവിതത്തിലും...' മഞ്ജു ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

കലാ രംഗത്ത് തനിക്ക് ഒരു വിലാസം തന്നത് ആ ശബ്ദമായിരുന്നുവെന്നും ജീവിതത്തിലെ പ്രതിസന്ധികളില്‍ ഇന്നസെന്റിന്റെ ആശ്വാസ വാക്കുകള്‍ കരുത്ത് പകര്‍ന്ന് നല്‍കിയെന്നും നടന്‍ ദിലീപ് ഫെയ്‌സ് ബുക്കില്‍ കുറിച്ചു. ചലച്ചിത്ര ചരിത്രത്തിലെ ഒരു ഇതിഹാസ അധ്യായം അവസാനിച്ചുവെന്നാണ് പൃഥ്വിരാജ് ട്വിറ്ററില്‍ കുറിച്ചത്.

അഭിനയത്തില്‍ ജീവിക്കുകയും ജീവിതത്തില്‍ അഭിനയിക്കാതിരിക്കുകയും ചെയ്ത, പേര് അന്വര്‍ത്ഥമാക്കിയ വ്യക്തിത്വമാണ് ഇന്നസെന്റിന്റേതെന്ന് നടന്‍ ജയസൂര്യ അനുസ്മരിച്ചു. മഹാനായ ഒരു അഭിനേതാവിനേയും മഹാനായ ഒരു മനുഷ്യനേയും നമുക്ക് നഷ്ടപ്പെട്ടുവെന്നായിരുന്നു ഇന്നസെന്റിന്റെ മരണം അറിഞ്ഞ് നടിയും ദേശീയ വനിത കമ്മീഷന്‍ അംഗവുമായ ഖുഷ്ബു പ്രതികരിച്ചത്.
Content Highlights: 'The person who brought laughter not only in films but also in life': Stars remember Innocent
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !