പത്ത് സെൻ്റിൽ സൂര്യകാന്തി പൂക്കൾ വിളയിച്ച് ഒരു കർഷകൻ.. നമ്മുടെ മണ്ണിലും നന്നായി വിളയുമെന്ന് സാക്ഷ്യപ്പെടുത്തൽ..

0

തമിഴ്നാട്ടിൽ ഏക്കർ കണക്കിന് പാടശേഖരങ്ങളിൽ കർഷകർ സൂര്യകാന്തി പൂക്കൾ കൃഷി നടത്തി വിജയം കൊയ്യുന്നവരാണ്. സൂര്യകാന്തി പൂക്കൾ നമ്മുടെ മണ്ണിലും നന്നായി വിളയുമെന്ന് സാക്ഷ്യപ്പെടുത്തുകയാണ് എടയൂർ പഞ്ചായത്തിലെ ഏഴാം വാർഡ് പുന്നാം ചോലയിലെ ചോലക്കൽ മേലേതിൽ സൈതാലിക്കുട്ടി എന്ന കർഷകൻ. തൻ്റെ പത്ത് സെൻ്റ് കൃഷിയിടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ വിത്തിട്ട സൈതാലിക്കുട്ടിക്ക് സൂര്യകാന്തി പൂക്കൾ മുഴുവനായും പൂത്തുലഞ്ഞത് ആഹ്ലാദം പകർന്നിരിക്കുകയാണ്.

തൻ്റെ സുഹൃത്തും റബ്ബർ വെട്ട് തൊഴിലാളിയുമായ തമിഴ്നാട് സ്വദേശി നാട്ടിൽ നിന്നും കൊണ്ടുവന്ന സൂര്യകാന്തി  വിത്തുകൾ തൻ്റെ പത്ത് സെൻ്റ് കൃഷിയിടത്തിൽ പരീക്ഷിക്കുകയായിരുന്നു. പയർ കൃഷിക്കെന്ന പോലെ നിലം ഒരുക്കി വിത്തെറിയുകയും മാസത്തിൽ രണ്ട് തവണ നനക്കുകയും മാത്രമാണ് സൈതാലിക്കുട്ടി ചെയ്തത്.വളമോ മറ്റ് പരിചരണമോ നൽകാതെ തന്നെ സൂര്യകാന്തി പൂക്കൾ പൂത്തുലഞ്ഞത് തന്നെ അത്ഭുതപെടുത്തിയെന്ന് സൈതാലിക്കുട്ടി മീഡിയവിഷനോട് പറഞ്ഞു. നല്ല പരിചരണവും വളവും മറ്റ് നൽകിയാൽ നന്നായി വിളവെടുപ്പ് നടത്താൻ കഴിയുന്ന മണ്ണാണ് നമ്മുടേതെന്ന് സൈതാലിക്കുട്ടി സാക്ഷ്യപ്പെടുത്തുന്നു.നിരവധി പേരാണ് സൈതാലിക്കുട്ടിയുടെ സൂര്യകാന്തി കൃഷിയിടം കാണാനായി എത്തിക്കൊണ്ടിരിക്കുന്നത്.

Content Highlights: A farmer grows sunflowers for 10 cents.
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !