തിരുവനന്തപുരം: സ്പീക്കര്‍ എഎന്‍ ഷംസീറിനെതിരെ വന്‍ പ്രതിഷേധവുമായി പ്രതിപക്ഷം. സ്പീക്കര്‍ നീതി പാലിക്കുകയെന്ന ബാനറുമായി ഓഫീസിന് മുന്നിലേക്ക് പ്രകടനമായെത്തിയ പ്രതിപക്ഷ അംഗങ്ങള്‍ നിയമസഭയില്‍ സ്പീക്കറുടെ ഓഫീസിന് മുന്നില്‍ കുത്തിയിരുന്നു.
പിന്നീട് മുദ്രാവാക്യം വിളിച്ചു. അതിനിടെ വാച്ച് ആന്റ് വാര്‍ഡ് അംഗങ്ങള്‍ സ്ഥലത്തെത്തി ഇവരെ നീക്കാന്‍ ശ്രമിച്ചു.
ബലപ്രയോഗത്തിനിടയിലാണ് യുഡിഎഫ് എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് ബോധം കെട്ട് വീണത്. ഇദ്ദേഹത്തെ ഉടന്‍ തന്നെ വാച്ച് ആന്റ് വാര്‍ഡ് അംഗങ്ങള്‍ പ്രതിഷേധം നടന്ന സ്ഥലത്ത് നിന്ന് മാറ്റി. അതേസമയം എംഎല്‍എയെ വാച്ച് ആന്റ് വാര്‍ഡ് കൈയ്യേറ്റം ചെയ്തെന്ന് ആരോപിച്ച് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചു.
ഭരണപക്ഷ എം എല്‍ എമാരും ഓഫീസിന് മുന്നിലുണ്ട്. സച്ചിന്‍ ദേവ് , അന്‍സലന്‍ തുടങ്ങിയവര്‍ ഓഫിസിന് മുന്നിലെത്തിയിരുന്നു. പരസ്പരം ആക്രോശിച്ചു ഭരണപക്ഷ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഇവിടെ വാക്പോരും നടന്നു. അതിനിടെ സ്പീക്കര്‍ പ്രതിപക്ഷ നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിച്ചു. ഇതോടെ സംഘര്‍ഷ സാഹചര്യങ്ങള്‍ക്ക് അയവു വന്നു. പ്രതിഷേധം നടക്കുന്നതിനാല്‍ സ്പീക്കര്‍ എഎന്‍ ഷംസീര്‍ തന്റെ ഓഫീസിലേക്ക് വന്നിരുന്നില്ല.
Content Highlights: Protest in front of Speaker's office: MLA fainted
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !