കുറ്റിപുറം ഗ്രാമ പഞ്ചായത്തിൻ്റെ പുതിയ പ്രസിഡണ്ടായി പതിനഞ്ചാം വാർഡിനെ പ്രതിനിധീകരിച്ച് വിജയിച്ച റിജിതാ ഷലീജ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ഇന്ന് രാവിലെ 11 മണിക്ക് കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിലാണ് റിജിത സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
കുറ്റിപ്പുറം ടൗണിനോട് ചേർന്ന് കിടക്കുന്ന വാർഡ് പതിനഞ്ചിൽ നിന്നും കോൺഗ്രസ് പ്രതിനിധിയായി യു ഡി ഫ് പാനലിൽ വിജയിച്ചു വന്ന റിജിത നിലവിലെ ഭരണസമിതിയിൽ ക്ഷേമകാര്യം സ്ഥിരം സമിതി അധ്യക്ഷയായിരുന്നു.
യു.ഡി.എഫ് ധാരണ പ്രകാരം പ്രസിഡണ്ടായിരുന്ന ഫസീന അഹമ്മദ് കുട്ടി പ്രസിഡണ്ട് സ്ഥാനം രാജിവെച്ചിരുന്നു.
Content Highlights: Rijitha took oath as the new President of Kutippuram Gram Panchayat
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !