പിഎസ് സി നിയമന ശുപാര്‍ശ ഡിജിലോക്കറിലും; ജൂണ്‍ ഒന്നു മുതല്‍ നടപ്പിലാക്കും

0
പിഎസ് സി നിയമന ശുപാര്‍ശ ഡിജിലോക്കറിലും; ജൂണ്‍ ഒന്നു മുതല്‍ നടപ്പിലാക്കും PSC Recruitment Recommendation on DigiLocker; It will be implemented from June 1

തിരുവനന്തപുരം:
ഉദ്യോഗാര്‍ഥികള്‍ക്കുള്ള നിയമന ശുപാര്‍ശ ഡിജിലോക്കറില്‍ കൂടി ലഭ്യമാക്കാന്‍ പിഎസ്‌സി യോഗം തീരുമാനിച്ചു. ജൂണ്‍ ഒന്നു മുതലാകും പുതിയ പരിഷ്‌കാരം നടപ്പിലാക്കുക. പുതിയ സംവിധാനം വന്നാലും നിയമന ശുപാര്‍ശ നേരിട്ട് അയച്ചു കൊടുക്കുന്ന ഇപ്പോഴത്തെ രീതി തുടരും.

നിയമനത്തിനുള്ള മെറിറ്റ് സംവരണ ഊഴം (റൊട്ടേഷന്‍) നിശ്ചയിക്കുന്നതിനു പിഎസ്‌സി സ്വന്തമായി വികസിപ്പിച്ചെടുത്ത സോഫ്റ്റ്വെയര്‍ ഉപയോഗിച്ചു നിയമന ശുപാര്‍ശ തയാറാക്കാന്‍ കമ്മിഷന്‍ അനുമതി നല്‍കി. ഇതുവരെ ഇതു കൈ കൊണ്ട് എഴുതി നല്‍കുകയായിരുന്നു. ഭൂരിപക്ഷം തസ്തികകളിലെയും റൊട്ടേഷന്‍ ഈ സോഫ്റ്റ്‌വെയറിലേക്കു മാറ്റാനാണ് കമ്മിഷന്‍ ആലോചിക്കുന്നത്. 

സോഫ്റ്റ്‌വെയര്‍ മുഖേന റൊട്ടേഷന്‍ തയാറാക്കുന്ന തസ്തികകളിലേക്കുള്ള നിയമന ശുപാര്‍ശയാണ് ആദ്യ ഘട്ടത്തില്‍ ഡിജിലോക്കറില്‍ കൂടി ലഭിക്കുക. ആധാറുമായി പ്രൊഫൈല്‍ ലിങ്ക് ചെയ്തവര്‍ക്കാണ് ഈ സേവനം ലഭിക്കുക. ഭാവിയില്‍ നിയമന പരിശോധന സുഗമമാക്കാനും കൃത്രിമങ്ങള്‍ തടയാനും ഇതു സഹായിക്കും. നിയമന നടപടികള്‍ വേഗത്തിലാകും. 

ജില്ലകളില്‍ എന്‍സിസി/ സൈനിക ക്ഷേമ വകുപ്പില്‍ എല്‍ഡി ടൈപ്പിസ്റ്റ്/ ടൈപ്പിസ്റ്റ് ക്ലാര്‍ക്ക്/ ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് (വിമുക്തഭടന്‍മാര്‍), ബാംബൂ കോര്‍പറേഷനില്‍ ടെക്‌നിഷ്യന്‍ ഗ്രേഡ് 2 (ഓപ്പറേറ്റര്‍ ഗ്രേഡ് 2) എന്നീ തസ്തികകളിലേക്കു സാധ്യതാപട്ടിക പ്രസിദ്ധീകരിക്കാനും പിഎസ് സി യോഗം തീരുമാനിച്ചു. 
Content Highlights: PSC Recruitment Recommendation on DigiLocker; It will be implemented from June 1
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !