മോദി വിരുദ്ധ പരാമര്‍ശത്തില്‍ രാഹുല്‍ഗാന്ധിക്ക് കുരുക്ക് മുറുകുന്നു. സൂററ്റിലേതിന് സമാന കേസില്‍ പാറ്റ്ന കോടതിയില്‍ ഹാജരാകാന്‍ രാഹുലിന് നോട്ടീസ് കിട്ടി. ഏപ്രില്‍ 12 ന് ഹാജരായി മൊഴി നല്‍കണം. ബി ജെ പി നേതാവ് സുശീല്‍ മോദി നല്‍കിയ പരാതിയിലാണ് നടപടി. ഹാജരാകാന്‍ തീയതി നീട്ടി ചോദിച്ചേക്കും. കോലാര്‍ സന്ദര്‍ശനത്തിന് മുന്‍പ് അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി അപ്പീല്‍ ഫയല്‍ ചെയ്യുമെന്ന് എഐസിസി വൃത്തങ്ങള്‍ വ്യക്തമാക്കി. ഏപ്രില്‍ 5നാണ് രാഹുല്‍ കോലാര്‍ സന്ദര്‍ശിക്കുന്നത്. വയനാട് സന്ദര്‍ശിക്കാനും ആലോചനയുണ്ട്.
നേരിട്ടെത്തി ജനങ്ങളോട് സംസാരിക്കാന്‍ രാഹുലിന് താല്‍പര്യമുണ്ട്. മണ്ഡലത്തില്‍ എത്തണമെന്ന ആവശ്യം വയനാട്ടില്‍ നിന്ന് ശക്തവുമാണ്.
ഭാരത് ജോഡോ യാത്രക്കിടെ നടത്തിയ പ്രസംഗത്തിന്‍റെ വിശദാംശങ്ങള്‍ തേടി ദില്ലി പോലീസ് നല്‍കിയ നോട്ടീസിന് രാഹുല്‍ ഗാന്ധി തേടിയ സാവകാശം ഇന്ന് അവസാനിക്കും. വീട് വളഞ്ഞ് നോട്ടീസ് നല്‍കിയ പോലീസിനോട് പത്ത് ദിവസത്തെ സാവകാശമാണ് രാഹുല്‍ തേടിയത്. പീഡനത്തിനിരയായ നിരവധി പെണ്‍കുട്ടികള്‍ തന്നെ വന്ന് കണ്ടിരുന്നെന്ന് ശ്രീനഗറില്‍ പ്രസംഗിച്ച് ഒന്നരമാസം കഴിഞ്ഞാണ് പോലീസ് രാഹുലിന് നോട്ടീസ് നല്‍കിയത്. അതേ സമയം രാഹുലിനെ അയോഗ്യനാക്കിയ നടപടിയില്‍ രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച ജയ് ഭാരത് ക്യാമ്ബയിന്‍ തുടരുകയാണ്
Content Highlights: Rahul again in a trap, 'Modi' reference: Notice to Rahul to appear in Patna court
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !