പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്ട്സാപ്പ്. ഒരു തവണ മാത്രം കേള്‍ക്കാന്‍ കഴിയുന്ന ഓഡിയോ മെസെജ്, ഐഐഫോണ്‍ യൂസര്‍മാര്‍ക്കായി വിഡിയോ മെസെജ് അയക്കാനുള്ള ഓപ്ഷന്‍ എന്നിവയാണ് വാട്ട്സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്.
വാട്ട്സാപ്പിലെ വ്യൂ വണ്‍സ് ഓപ്ഷന് സമാനമാണ് പ്ലേ വണ്‍സ് ഓഡിയോ എന്ന പുതിയ ഓപ്ഷന്‍. സന്ദേശം ലഭിക്കുന്ന ആള്‍ക്ക് ഒരു തവണ മാത്രം കേള്‍ക്കാന്‍ കഴിയുന്ന രീതിയില്‍ വോയിസ് അയക്കാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത.
ഒരു തവണ മാത്രം റീസിവറിന് കാണാന് കഴിയുന്ന രീതിയില്‍ ചിത്രങ്ങളും വിഡിയോകളും അയക്കാന്‍ കഴിയുന്ന ഫീച്ചറായിരുന്നു വ്യൂ വണ്‍സ്. തുറന്നു നോക്കുന്ന കണ്ടന്റ് സേവ് ചെയ്യാനോ, സ്ക്രീന്‍ഷോട്ട് എടുക്കാനോ സാധിക്കില്ല. പ്ലേ വണ്‍സ് ഓപ്ഷന്‍ വരുന്നതോടെ ഓഡിയോ മെസെജുകള്‍ സേവ് ചെയ്യാനോ, ഷെയര്‍ ചെയ്യാനോ, റെക്കോര്‍ഡ് ചെയ്യാനോ ആകില്ല. വാട്ട്സാപ്പിന്റെ ബീറ്റ ടെസ്റ്റര്‍മാര്‍ക്കായി വൈകാതെ ഈ ഓപ്ഷന്‍ അവതരിപ്പിക്കും. തുടര്‍ന്ന് എല്ലാ യൂസര്‍മാര്‍ക്കും ഇത് ലഭ്യമാക്കാനാണ് നീക്കം.
പ്ലേ വണ്‍സിന് ഒപ്പം അവതരിപ്പിക്കുന്ന മറ്റൊരു ഫീച്ചറാണ് ഹ്രസ്വ വീഡിയോ സന്ദേശം. ഐഫോണ്‍ ഉപയോക്താക്കളെ ലക്ഷ്യം വെച്ചാണ് ഈ ഫീച്ചറ്‍ അവതരിപ്പിക്കുന്നത്. ഐഫോണ്‍ ഉപയോക്താക്കളെ 60 സെക്കന്‍ഡ് വരെ ദൈര്‍ഘ്യമുള്ള ഹ്രസ്വ വീഡിയോ സന്ദേശങ്ങള്‍ അയയ്‌ക്കാന്‍ അനുവദിക്കുന്ന ഫീച്ചറാണിത്. വാബെറ്റ് ഇന‍്ഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഓഡിയോ സന്ദേശങ്ങള്‍ക്ക് സമാനമായി പ്രവര്‍ത്തിക്കുന്ന ഫീച്ചറാണിത്.
വീഡിയോ മെസെജ് റെക്കോര്‍ഡുചെയ്യുമ്ബോള്‍ ഉപയോക്താക്കള്‍ ക്യാമറ ബട്ടണ്‍ ടാപ്പുചെയ്‌ത് പിടിക്കണം. ഈ വീഡിയോ മെസെജുകള്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്യപ്പെടുന്നതാണ്. പ്ലേ വണ്‍സ് ഫീച്ചര്‍ പോലെ ഈ ഹ്രസ്വ വീഡിയോ സന്ദേശങ്ങളും സേവ് ചെയ്യാനോ ഫോര്‍വേഡ് ചെയ്യാനോ കഴിയില്ല. എന്നാല് മെസെജിന്റെ സ്ക്രീന്‍ഷോട്ട് എടുക്കാനോ, സ്ക്രീന്‍ റെക്കോര്‍ഡ് ചെയ്യാനോ കഴിയുമെന്നത് ശ്രദ്ധേയമാണ്.
Content Highlights: WhatsApp with Play Ones Audio feature
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !