ഇത്തരം വണ്ടികള്‍ വാങ്ങാന്‍ ഒരുങ്ങുന്നവര്‍ ജാഗ്രത ! നിയമങ്ങള്‍ കര്‍ശനമായിരിക്കുന്നു

0
ഇത്തരം വണ്ടികള്‍ വാങ്ങാന്‍ ഒരുങ്ങുന്നവര്‍ ജാഗ്രത ! നിയമങ്ങള്‍ കര്‍ശനമായിരിക്കുന്നു
നമ്മുടെ രാജ്യത്ത് വാഹനങ്ങളില്‍ നിന്നുള്ള ഹാനികരമായ വാതകങ്ങള്‍ തടയുന്നതിനുള്ള കൂടുതല്‍ ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.

ഇതിന്‍റെ ഭാഗമായി ഈ ഏപ്രില്‍ ഒന്നുമുതല്‍ ഇന്ത്യയില്‍ പുതുക്കിയ ബിഎസ് 6 രണ്ടാംഘട്ട മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ നടപ്പിലാക്കപ്പെടും. ഇതോടെ വാഹന വ്യവസായം ഉടനടി അടിമുടി മാറും. ഈ പുതിയ നിയമങ്ങള്‍ നിലവിലുള്ള പഴയ വാഹനങ്ങളെയും പുതിയ വാഹനങ്ങളെയും എങ്ങനെയൊക്കെ ബാധിക്കും എന്ന ആശങ്കയിലാണ് വഹാനപ്രേമികള്‍. വന്‍ വില കൊടുത്ത് പഴയ ജീപ്പുകള്‍ ഉള്‍പ്പെടെയുള്ള പഴയ വാഹനങ്ങള്‍ സ്വന്തമാക്കിയവരില്‍ പലരും ആശങ്കയിലാണ്. അതുകൊണ്ടു തന്നെ ഇത്തരം വാഹനങ്ങള്‍ വാങ്ങാന്‍ പ്ലാനുണ്ടെങ്കില്‍ ഇരുത്തി ചിന്തിക്കുന്നത് നല്ലതായിരിക്കും.

ആര്‍ഡിഇ, കഫെ2, ഒബിഡി2 എന്നിങ്ങനെ മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ നിരവധിയുണ്ട്. ബിഎസ്6 രണ്ടാം ഘട്ട മാനദണ്ഡങ്ങളുടെ ഭാഗമായി, അനുയോജ്യമായ ടെസ്റ്റ് സാഹചര്യങ്ങളിലും യഥാര്‍ത്ഥ ലോക ഉപയോഗത്തിലും ഫോര്‍ വീലറുകളുടെ എമിഷന്‍ അളവ് വിലയിരുത്തുന്നതിന് റിയല്‍ ഡ്രൈവിംഗ് എമിഷന്‍ (RDE), കോര്‍പ്പറേറ്റ് ശരാശരി ഇന്ധന സമ്ബദ്‌വ്യവസ്ഥ (CAFE 2) ചട്ടങ്ങള്‍ നടപ്പിലാക്കുന്നു. ഇരുചക്രവാഹനങ്ങള്‍ക്ക്, ഓണ്‍-ബോര്‍ഡ് ഡയഗ്നോസ്റ്റിക്സ് (OBD 2) മാനദണ്ഡം ഇപ്പോള്‍ ബാധകമാകും. വാഹനങ്ങളുടെ തത്സമയ എമിഷന്‍ നില നിരീക്ഷിക്കാന്‍ ഈ സംവിധാനങ്ങല്‍ സഹായിക്കുന്നു.

മേല്‍പ്പറഞ്ഞത് പുതിയ വാഹനങ്ങളുടെ കാര്യമാണ്. ഈ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ ചെലവേറും എന്നതുകൊണ്ടു തന്നെ പല മോഡലുകളും ഉള്‍പ്പാദനം നിര്‍ത്തിക്കഴിഞ്ഞു. അതേസമയം പുതിയ മലനീകരണ നിയമങ്ങള്‍ക്കൊപ്പം സര്‍ക്കാരിന്‍റെ വണ്ടി പൊളിക്കല്‍ നയം കൂടി വന്നതോടെ വന്‍ വിലയില്‍ വില്‍പ്പന നടക്കുന്ന ചില പഴയ വാഹനങ്ങളുടെ കച്ചവട സാധ്യതയ്ക്കാണ് ഭീഷണിയാകുന്നത്. വാഹന സ്‌ക്രാപ്പേജ് നയം 2022 ഏപ്രില്‍ 1 മുതലാണ് പ്രാബല്യത്തില്‍ വന്നത്. 2021-22 ലെ യൂണിയന്‍ ബജറ്റിലാണ് ഈ നയം പ്രഖ്യാപിച്ചത്, കൂടാതെ വ്യക്തിഗത വാഹനങ്ങള്‍ക്ക് 20 വര്‍ഷത്തിന് ശേഷം ഫിറ്റ്‌നസ് പരിശോധനകള്‍ നടത്താനും വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷത്തിന് ശേഷം ഇത് ആവശ്യമാണ്.

സാധുതയുള്ള ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുള്ള ഏതൊരു വാഹനത്തിനും റോഡുകളില്‍ ഓടുന്നത് തുടരാനാകും. പക്ഷേ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ കാലഹരണപ്പെടുന്ന മുറയ്ക്ക് പഴയ വാഹനങ്ങള്‍ കര്‍ശനമായ പുനഃപരിശോധനയ്ക്ക് വിധേയരാകേണ്ടി വരും. ഇനിമുതല്‍ പൂര്‍ണമായും യന്ത്രവല്‍കൃതമായ സംവിധാനങ്ങളാണ് വാഹനങ്ങളെ പരിശോധിക്കുന്നത്. ഇതില്‍ പുറത്തുനിന്നുള്ള യാതൊരുവിധ ഇടപെടലുകളും നടത്താന്‍ സാധിക്കില്ല. അടുത്തകാലത്തായി വാഹനങ്ങളുടെ പുക പരിശോധനയ്ക്ക് പോകുന്നവര്‍ക്ക് ഇതിനെക്കുറിച്ച്‌ വളരെ വേഗം മനസിലാകും. കാരണം ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിനെ ഉള്‍പ്പെടെ കബളിപ്പിക്കാന്‍ സാധ്യമല്ല എന്നതുകൊണ്ടു തന്നെ പരിശോധനകള്‍ കടുക്കും. നിയമങ്ങള്‍ക്ക് അനുസൃത്യമായി പഴയ വാഹനങ്ങളുടെ എഞ്ചിന്‍ പണി എടുക്കണമെങ്കില്‍ കാശ് ഏറെ ചെലവാക്കേണ്ടി വരുമെന്ന് ഉറപ്പാണ്. പരിശോധനയില്‍ ആവര്‍ത്തിച്ച്‌ പരാജയപ്പെട്ടാല്‍ മോഹവില കൊടുത്തു വാങ്ങിയ വാഹനം പുതിയ വെഹിക്കിള്‍ സ്‌ക്രാപ്പിംഗ് പോളിസി പ്രകാരം പൊളിക്കേണ്ടി വരും. അതിന് മനസ് അനുവദിക്കുന്നില്ലെങ്കില്‍ നിരത്തില്‍ ഇറക്കാനാകാതെ പോര്‍ച്ചില്‍ത്തന്നെ സൂക്ഷിക്കേണ്ടതായും വരും. എന്തായാലും പഴയ വാഹനങ്ങള്‍ക്ക് പുതിയ നിയമങ്ങള്‍ തിരിച്ചടിയായിരുക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

രാജ്യത്തെ വിന്‍റേജ് വാഹനങ്ങള്‍ക്ക് പ്രത്യേക രജിസ്ട്രേഷന്‍ സംവിധാനവും നമ്ബര്‍ പ്ലേറ്റും ഏര്‍പ്പെടുത്തി മോട്ടര്‍ വാഹന നിയമം 2021ല്‍ ഭേദഗതി ചെയ്‍തതും ജീപ്പുകള്‍ ഉള്‍പ്പെടെയുള്ള പഴയ മോഡലുകള്‍ക്ക് തിരിച്ചടിയാണ്. കാരണം ഇപ്പോള്‍, വിന്റേജ് വാഹനങ്ങള്‍ കാര്‍ രജിസ്ട്രേഷനായി കേന്ദ്രീകൃത സര്‍ക്കാര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. 50 വര്‍ഷത്തിലേറെ പഴക്കമുള്ള, വാണിജ്യ ആവശ്യത്തിനുപയോഗിക്കാത്ത ഇരുചക്ര, നാലുചക്ര വാഹനങ്ങളെയാണ് പുതിയ ഭേദഗതിയില്‍ വിന്റേജ് വാഹനങ്ങളായി പരിഗണിക്കുക. അതുകൊണ്ടുതന്നെ 20 - 30 വര്‍ഷങ്ങള്‍ പഴക്കമുള്ള വാഹനങ്ങള്‍ വന്‍ വില കൊടുത്തു വാങ്ങുന്നവര്‍ കൂടുതല്‍ ആലോചിക്കുന്നത് നല്ലതായിരിക്കും.

വിന്‍റേജ് വാഹനങ്ങളുടെ രജിസ്ട്രേഷന്‍ നമ്ബറില്‍ VA എന്നു കൂടി സംസ്ഥാന കോഡിനു ശേഷം ചേര്‍ക്കും. ആദ്യ രജിസ്ട്രേഷന് 20,000 രൂപയാണ് ഫീസ്. 10 വര്‍ഷം ആണ് കാലാവധി. പുനര്‍ രജിസ്ട്രേഷന് 5000 രൂപയാണ് ഫീസ്. പ്രദര്‍ശന, ഗവേഷണ ആവശ്യങ്ങള്‍ക്കും കാര്‍ റാലിക്കും പുറമേ ഇന്ധനം നിറയ്ക്കാനും അറ്റകുറ്റപ്പണികള്‍ക്കും മാത്രമേ വിന്റേജ് വാഹനങ്ങള്‍ ഓടിക്കാവൂ. ഈ വാഹനങ്ങള്‍ മറ്റ് വാഹനങ്ങളെപ്പോലെ പതിവായി ഉപയോഗിക്കാന്‍ കഴിയില്ല. മാത്രമല്ല ഉടമകള്‍ക്ക് അവ വാണിജ്യപരമായും ഉപയോഗിക്കാന്‍ കഴിയില്ല.

പഴക്കം കൂടിയ വാഹനങ്ങളുടെ വിലയും ഇനി ഇടിയാനാണ് സാധ്യത. കാരണം നിലവില്‍ യൂസ്‍ഡ് കാരിന്‍റെ വില നിര്‍ണയിക്കുന്നത് അതിന്റെ നിര്‍മാണവര്‍ഷം, ഓടിയ ദൂരം, എത്രാമത്തെ ഉടമസ്ഥത, നിലവിലുള്ള അവസ്ഥ എന്നിവ അടിസ്ഥാനമാക്കിയാണ്. ഇതുവരെ നിര്‍മാണവര്‍ഷത്തിന്, മറ്റു ഘടകങ്ങള്‍ക്കു തുല്യമായ പ്രാധാന്യം ഉണ്ടായിരുന്നു. എന്നാല്‍, പൊളിക്കല്‍ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഇതിന്റെ പ്രാധാന്യം ഏറെ വര്‍ധിക്കും. അതായത്, മുന്‍പ്, ആദ്യത്തെ ഉടമസ്ഥന്റെ, കുറഞ്ഞ ദൂരം ഓടിയിട്ടുള്ള ഒരു വാഹനത്തിനു ലഭിച്ചിരുന്ന വില പുതിയ സാഹചര്യത്തില്‍ ലഭിക്കണം എന്നില്ല. മറിച്ച്‌ രണ്ടു കൈമറിഞ്ഞ, അല്‍പം കൂടുതല്‍ ഓടിയ വാഹനത്തിന് പഴക്കം കുറവാണെങ്കില്‍ കൂടുതല്‍ കൂടുതല്‍ വില ലഭിക്കാനാണ് സാധ്യത.
Content Highlights: Those who are going to buy such cars, be careful! The rules are strict
ഏറ്റവും പുതിയ വാർത്തകൾ:
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !