" മെസ്മറൈസ് - 23 " മാർച്ച് 20 ന് കോളേജിൽ നടക്കും. മാനേജ്മെന്റ് തലത്തിലും അക്കാദമിക്ക് തലത്തിലുമുള്ള പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന മീറ്റ് കെ.ടി. ഡി.സി. ചെയർമാൻ പി.കെ. ശശി ഉദ്ഘാടനം ചെയ്യും. പെപ്സ് മാറ്ററസ് കേരള റീജനൽ ഹെഡ് പി.എം. റഫീഖ് മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ കോളേജ് മാനേജിംഗ് കമ്മിറ്റി സെക്രട്ടി എഞ്ചി. കെ.വി. ഹബീബുള്ള അധ്യക്ഷത വഹിക്കും. അൻപതിൽപരം കോളേജുകളിൽ നിന്നും മാനേജ്‌മന്റ് ഇൻസ്റ്റിറ്റൂട്ടുകളിൽ നിന്നുമായി അഞ്ഞൂറോളം വിദ്യാർത്ഥികൾ വിവിധ മാനേജന്റ് മത്സരങ്ങളിൽ മാറ്റുരക്കും.
വൈകീട്ട് സമാപന സമ്മേളനം മുൻ എം. എൽ. എ. വി.ടി. ബലറാം ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് മുബാസ് മ്യൂസിക് ബാന്റ് അവതരിപ്പികുന്ന സംഗീത നിശയും വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറും.
മീറ്റിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഡിഗ്രി, പി.ജി, തലത്തിലുള്ള വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്യുന്നതിന് 9074507510 എന്ന നമ്പറിൽ ബന്ധപ്പെടണം. അന്നേ ദിവസം സ്പോട്ട് രജിസ്ട്രേഷൻ ചെയ്യുവാനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്നും സംഘാടകർ പറഞ്ഞു.
കുറ്റിപ്പുറത്ത് നടന്ന വാർത്താ സമ്മേളനത്തിൽ
ഡോ.കെ.പി.ജാബിർ മൂസ, മുഹമ്മദ് റാഫി, വിഷ്ണുനാരായണൻ ,
അമാൻ മുഹമ്മദ് എന്നിവർ പങ്കെടുത്തു.
Content Highlights: Kuttipuram MES Engineering College "Mesmarize - 23" on 20th March ..Degree and PG students can participate..