വളാഞ്ചേരി: ദേശീയപാത 66 ൽ സ്ഥിരം അപകടകേന്ദ്രമായ വട്ടപ്പാറ വളവില്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു.
ചാലക്കുടി സ്വദേശികളായ അരുൺ(26), ഉണ്ണികൃഷ്ണൻ(40), മണ്ണാർക്കാട് സ്വദേശി ശരത്(29) എന്നിവരാണ് മരിച്ചത്. കോഴിക്കോട് നിന്ന് ഉള്ളിയുമായി ചാലക്കുടിയിലേക്ക് പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട് കൊടുംവളവിലെ സുരക്ഷ ഭിത്തിയിലിടിച്ച് 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. രാവിലെ ഏഴു മണിയോടെയാണ് അപകടം നടന്നത്.
വളാഞ്ചേരി പൊലീസും അഗ്നിശമന സേനയും നാട്ടുകാരും രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും തലകീഴായി മറിഞ്ഞതിനാൽ അപകടത്തിൽപെട്ടവർ ലോറി കാബിനിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ വളാഞ്ചേരി സ്വകാര്യ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്.
Video:
Content Highlights: Three people were killed when a lorry overturned at Vattapara bend.