'അക്രമം വഴിമാറും, ചിലര്‍ വരുമ്പോള്‍'; ഉത്സവപ്പറമ്പില്‍ അക്രമികളെ അടിച്ചോടിച്ച് പൊലീസ് | Video

0
'അക്രമം വഴിമാറും, ചിലര്‍ വരുമ്പോള്‍'; ഉത്സവപ്പറമ്പില്‍ അക്രമികളെ അടിച്ചോടിച്ച് പൊലീസ് - വീഡിയോ 'Violence will give way, when some come'; Police beat up the attackers at Utsavaparam - video

നാടുമുഴുവന്‍ ഉത്സവങ്ങളുടെ നിറവിലാണ്. രണ്ടുവര്‍ഷത്തെ കോവിഡിന് ശേഷം ഓരോ ഉത്സവത്തെയും ആവേശത്തോടെയാണ് ജനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. ഒത്തൊരുമ വിളിച്ചോതുന്നതാണ് ഉത്സവങ്ങളും ആഘോഷങ്ങളും. എന്നാല്‍ ആഘോഷങ്ങള്‍ അക്രമത്തിലേക്ക് വഴിമാറരുതെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി. ഉത്സവാഘോഷത്തിനിടെ അക്രമം അഴിച്ചുവിട്ടവരെ അടിച്ചോടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വീഡിയോ സഹിതമാണ് മുന്നറിയിപ്പ്.

ഉത്സവം ആളുകള്‍ ആഘോഷത്തോടെ കൊണ്ടാടുന്നതിനിടെയാണ് കുറച്ചു പേര്‍ തമ്മില്‍ അമ്പലപ്പറമ്പില്‍ വച്ച് അടിയുണ്ടാകുന്നത്. ഇവരുടെ ഇടയിലേക്ക് പൊലീസ് കയറി വരുന്നതും ഇവരെ അടിച്ചോടിക്കുന്നതുമായ വിഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. കേരള പൊലീസ് തന്നെയാണ് അവരുടെ ഫെയ്‌സ്ബുക്ക്് പേജിലൂടെ ഈ വിഡിയോ പങ്കുവച്ചത്. 

'അക്രമം വഴിമാറും .. ചിലര്‍ വരുമ്പോള്‍. നമ്മുടെ ഒത്തൊരുമ വിളിച്ചോതുന്നതാണ് ഉത്സവങ്ങളും ആഘോഷങ്ങളും. കൂട്ടായ്മയുടെ ആ മധുരനിമിഷങ്ങള്‍ അക്രമങ്ങളിലേക്ക് വഴിമാറരുത്. ആഘോഷങ്ങള്‍ സ്‌നേഹവും, സമാധാനവും നിറഞ്ഞതാവട്ടെ...' എന്ന കുറിപ്പോടെയാണ് കേരള പൊലീസിന്റെ വീഡിയോ
Content Highlights: 'Violence will give way, when some come'; Police beat up the attackers at Utsavaparam - video
ഏറ്റവും പുതിയ വാർത്തകൾ:


Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !