രാജ്യത്ത് സ്വര്‍ണക്കടത്ത് വര്‍ധിച്ചു; കൂടുതല്‍ പിടികൂടുന്നത് കേരളത്തില്‍, ധനമന്ത്രാലയം റിപ്പോര്‍ട്ട്

0
രാജ്യത്ത് സ്വര്‍ണക്കടത്ത് വര്‍ധിച്ചു; കൂടുതല്‍ പിടികൂടുന്നത് കേരളത്തില്‍, ധനമന്ത്രാലയം റിപ്പോര്‍ട്ട് Gold smuggling has increased in the country; More arrests in Kerala, Finance Ministry report
പ്രതീകാത്മക ചിത്രം

രാജ്യത്ത് പിടികൂടുന്ന കള്ളക്കടത്തുസ്വര്‍ണത്തിന്റെ അളവ് കൂടിയെന്ന് റിപ്പോര്‍ട്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ കഴിഞ്ഞവര്‍ഷം 47% വര്‍ധനയുണ്ടായെന്നാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ കള്ളക്കടത്തുസ്വര്‍ണം പിടിക്കുന്നതു കേരളത്തില്‍ നിന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2021ല്‍ 2,154.58 കിലോഗ്രാം സ്വര്‍ണമാണു രാജ്യത്ത് പിടിച്ചത്. കഴിഞ്ഞവര്‍ഷം ഇത് 2,383.38 കിലോഗ്രാമായി വര്‍ധിച്ചു. ഈ വര്‍ഷം ആദ്യ രണ്ട് മാസങ്ങളില്‍ തന്നെ 916.37 കിലോഗ്രാം സ്വര്‍ണം പിടികൂടി. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ മാത്രം 755.81 കിലോഗ്രാം സ്വര്‍ണം പിടികൂടി.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് 2,445 കേസുകളാണു 2021ല്‍ രജിസ്റ്റര്‍ ചെയ്തതെങ്കില്‍ കഴിഞ്ഞവര്‍ഷം ഇത് 3,982 ആയി ഉയര്‍ന്നു. കേരളത്തില്‍ മാത്രം കഴിഞ്ഞ വര്‍ഷം 1,035 കേസുകളുണ്ടായി. പിടിച്ചെടുത്ത സ്വര്‍ണത്തിന്റെ അളവില്‍ കേരളം കഴിഞ്ഞാല്‍ മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ്. കഴിഞ്ഞ വര്‍ഷം മഹാരാഷ്ട്രയില്‍ 535.65 കിലോഗ്രാം സ്വര്‍ണവും തമിഴ്നാട്ടില്‍ 519 കിലോഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്.
Content Highlights: Gold smuggling has increased in the country; More arrests in Kerala, Finance Ministry report
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !