പുള്ളിമാനെ വെടിവെച്ച്‌ കൊന്ന് വില്‍ക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

0

നിലമ്ബൂരില്‍ പുള്ളിമാനെ വെടിവെച്ച്‌ കൊന്ന് വില്‍പന നടത്താനുള്ള ശ്രമത്തിനിടെ യുവാവ് പിടിയില്‍.

എരുമുണ്ട സ്വദേശി അയൂബാണ് പിടിയിലായത്. കൂടെയുണ്ടായിരുന്ന ആള്‍ ഓടി രക്ഷപ്പെട്ടു.

കാഞ്ഞിരപുഴ ഡിവിഷനില്‍ പ്പെടുന്ന വൈലാശ്ശേരി, കാനക്കുത്ത്, റിസര്‍വ് വനത്തില്‍ വെച്ചാണ് പുള്ളിമാനെ വെടിവെച്ച്‌ കൊന്നത്. ആന്തരികവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് വില്‍പനയ്ക്കായ് സഞ്ചിയിലാക്കി വനമേഖലയില്‍ നിന്നും പുറത്ത് കിടക്കാന്‍ ശ്രമിക്കവെയാണ് വനപാലകരുടെ പിടിയിലായത്. വേട്ടയാടാന്‍ ഉപയോഗിച്ചിരുന്ന നാടന്‍ തോക്കും, കത്തിയും ഹെഡ് ലൈറ്റും, സഞ്ചരിച്ച ബൈക്കും പിടിച്ചെടുത്തു.

ചുങ്കത്തറ പഞ്ചായത്തിലെ അയുബ് എന്നയാളാണ് പിടിയിലായത്. കൂടെയുണ്ടായിരുന്ന മുജീബ് എന്നയാള്‍ ഓടി രക്ഷപ്പെട്ടു. വനപാലകരെക്കണ്ട് ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിന്നതിനിടെ ബൈക്ക് മറിഞ്ഞ് അയൂബിന്റെ കയ്യിന് പരുക്കേറ്റിട്ടുണ്ട്. കുറേക്കാലമായി വനപാലകര്‍ ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. ഇന്നെലെ രാത്രി ഒന്നരയ്ക്കായിരുന്നു സംഭവം. ഇവരുടെ സംഘത്തില്‍ കൂടുതല്‍ പേരുണ്ടോ എന്ന് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
Content Highlights: The young man who shot and killed the pulliman and tried to sell it was arrested
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !