കൊച്ചി: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്‍റെ ആദ്യ ട്രയല്‍റണ്‍ പൂർത്തിയാക്കി. ഏഴ് മണിക്കൂർ 10 മിനിറ്റുകൊണ്ടാണ് ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലെത്തിയത്.
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെട്ട വന്ദേഭാരത് ഉച്ചയ്ക്ക് 12.20ഓടെയാണ് കണ്ണൂരിലെത്തിയത്. കൊല്ലം, കോട്ടയം, എറണാകുളം നോർത്ത്, തൃശൂർ, തിരൂർ, കോഴിക്കോട് സ്റ്റേഷനുകളിലാണ് ട്രെയിൻ നിർത്തിയത്.
പുലര്‍ച്ചെ 5.10ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന് പുറപ്പെട്ട ട്രെയിന്‍ 8.28നാണ് എറണാകുളത്തെത്തിയത്. മൂന്ന് മണിക്കൂര്‍ 18 മിനിറ്റാണ് ട്രെയിന്‍ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തെത്താന്‍ എടുത്ത സമയം.
കേരളത്തില്‍ ഏറ്റവും വേഗതയേറിയ ട്രെയിന്‍ എന്നറിയപ്പെടുന്ന ജനാശതാബ്ദി എക്സ്പ്രസ് എടുക്കുന്ന അതേ സമയംകൊണ്ടാണ് വന്ദേഭാരത് എറണാകുളം വരെ ഓടിയെത്തിയത്.
തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി വരുന്ന ജനാശതാബ്ദി എക്സ്പ്രസ് മൂന്ന് മണിക്കൂര്‍ 20 മിനിറ്റുകൊണ്ടാണ് സാധാരണ എറണാകുളത്തെത്തുക.
Content Highlights: Vandebharat completed the first trial run in seven hours and 10 minutes
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !