വേങ്ങര: ദുബായ് ദേരയിലെ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ മരിച്ച ദമ്പതികളുടെ മൃതദേഹം വീട്ടിലെത്തിച്ചു. മലപ്പുറം വേങ്ങര സ്വദേശിയായ റിജേഷ് (38), ഭാര്യ ജിഷി (32) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മൃതദേഹങ്ങള്‍ വേങ്ങരയിലെ പണിപൂര്‍ത്തിയാക്കാനിരിക്കുന്ന വീട്ടിലാണ് എത്തിച്ചത്. സംസ്‌കാരം തറവാട്ടുവളപ്പില്‍ വെച്ച് നടത്തും.
ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. ദേര ഫിർജ് മുറാറിലെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. അഞ്ച് നിലകളുള്ള ഈ കെട്ടിടത്തിന്റെ നാലാം നിലയിലാണ് തീ പിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ 16 പേരാണ് മരിച്ചത്. രക്ഷാ പ്രവർത്തനം നടത്തിയ സെക്യൂരിറ്റി ഗാർഡും മരിച്ചതായാണ് വിവരം. ഷോർട് സെർക്യൂട്ട് ആണ് തീപിടിത്തത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
പുക ശ്വസിച്ച് ആണ് മലയാളികളായ റിജേഷും ഭാര്യ ജെഷിയും മരിച്ചതെന്നാണ് വിവരം. ഇവർ താമസിച്ചുവന്നിരുന്ന മുറിയുടെ തൊട്ട് അടുത്തുളള മുറിയിലാണ് തീപിടിത്തമുണ്ടായത്. അവിടെ നിന്ന് പുക പടരുകയായിരുന്നു. ദേരയിൽ ട്രാവൽസ് ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു റിജേഷ്, ജെഷി ഖിസൈസ് ക്രസന്റ് സ്കൂൾ അധ്യാപികയായിരുന്നു.
Content Highlights: Dubai building fire; The bodies of the dead Malayali couple were brought home
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !