സ്വവർഗവിവാഹത്തിൽ എതിർപ്പ് അറിയിച്ച് ബാലാവകാശ കമ്മീഷൻ. ദേശീയ ബാലാവകാശ കമ്മീഷനാണ് സ്വവർഗ വിവാഹത്തെ നിയമ വിധേയമാക്കുന്നതിനെ എതിർത്ത് സുപ്രീം കോടതിയെ സമീപിച്ചത്. ഇത്തരത്തിൽ വിവാഹിതരാകുന്ന പങ്കാളികൾക്ക് കുട്ടികളെ ദത്തെടുക്കാൻ അനുവാദം നൽകില്ലെന്നും കമ്മീഷൻ കോടതിയെ അറിയിച്ചു. സ്വവർഗ വിവാഹം നിയമ വിധേയമാക്കുന്നതിൽ എതിർപ്പറിയിച്ച് ന്യൂനപക്ഷ സംഘടനകളും നേരത്തെ തന്നെ രംഗത്തുവന്നിരുന്നു.
നഗരകേന്ദ്രീകൃത വരേണ്യ വർഗത്തിൻ്റെ കാഴ്ച്ചപ്പാടാണ്
സ്വവർഗ വിവാഹം എന്നാണ് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചത്. എന്നാൽ നിലവിലെ സാമൂഹിക സ്വീകാര്യതയ്ക്ക് വേണ്ടി മാത്രം പറയുന്ന പ്രസ്താവനകളായേ ഇതിനെ കാണാനാകു. ഹർജികൾ നിലനിൽക്കുമോ എന്ന് കോടതി ആദ്യം പരിശോധിക്കേണ്ടതുണ്ട്. നിയമനിർമാണ സഭകളാണ് ഇതിൽ തീരുമാനം എടുക്കേണ്ടത്. ഈ വിഷയത്തിൽ സർക്കാരിന് മുന്നോട്ട് പോകണമെങ്കിൽ അത് രാജ്യത്തെ മതവിഭാഗങ്ങളെ അടക്കം കണക്കിലെടുത്തേ മതിയാകൂ എന്നും കേന്ദ്രം കോടതിയിൽ അറിയിച്ചു.
Content Highlights: same-sex marriage; Along with the Centre, the Child Rights Commission also filed an objection in the Supreme Court
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !