ജിയോ സ്റ്റുഡിയോയുടെ വാര്‍ഷക ആഘോഷത്തിന്റെ ഭാഗമായി ഏപ്രില്‍ 12 ന് മുംബൈയില്‍ നടന്ന പരിപാടിയില്‍ 100 പ്രൊജക്ടുകള്‍ പ്രഖ്യാപിച്ചു.
വിവിധ ഭാഷകളിലാണ് ജിയോ സ്റ്റുഡിയോയുടെ പങ്കാളിത്തത്തോടെ സിനിമയായും, വെബ് സീരിസുകളായും ഈ പ്രൊജക്ടുകള്‍ നടക്കുക. പ്രഖ്യാപിച്ച പ്രൊജക്ടുകളില്‍ ഷാരൂഖ് ഖാന്‍ നായകനാകുന്ന ദുങ്കി, അമിതാഭ് ബച്ചന്റെ സെക്ഷന്‍ 84, ഉള്‍പ്പെടെ പെടുന്നു.
രാജ് കുമാര്‍ ഹിരാനി, സൂരജ് ബര്‍ജാത്യ, അലി അബ്ബാസ് സഫര്‍, ആദിത്യ ധര്‍, പ്രകാശ് ഝാ, അമര്‍ കൗശിക്, ലക്ഷ്മണ്‍ ഉതേകര്‍ എന്നിവരുള്‍പ്പെടെയുള്ള പ്രമുഖ സംവിധായകര്‍ ജിയോ സ്റ്റുഡിയോയുമായി വരും പ്രൊജക്ടുകളില്‍ സഹകരിക്കുമെന്ന് ചടങ്ങില്‍ പ്രഖ്യാപിച്ചു.
ഷാഹിദ് കപൂര്‍, നാനാ പടേക്കര്‍, അനില്‍ കപൂര്‍, രണ്‍ദീപ് ഹൂഡ, ആമിര്‍ ഖാന്‍, ഭൂമി പെഡ്‌നേക്കര്‍, ശ്രദ്ധ കപൂര്‍, കൃതി സനോന്‍ തുടങ്ങി നിരവധി താരങ്ങള്‍ ജിയോ സ്റ്റുഡിയോയുടെ പരിപാടിയില്‍ പങ്കെടുത്തു.
ഹിന്ദി, മറാഠി, ബംഗാളി, ഗുജറാത്തി, സൗത്ത്, ഭോജ്‌പുരി എന്നിവയുള്‍പ്പെടെ വിവിധ ഭാഷകളിലുള്ള സിനിമകളും ഒറിജിനല്‍ വെബ് സീരീസുകളിലുമായി നൂറിലധികം പ്രൊജക്ടുകള്‍ തയ്യാറാക്കുന്നുവെന്നാണ് ജിയോ സ്റ്റുഡിയോ അറിയിക്കുന്നത്.
ദുങ്കി (ഷാരൂഖ് ഖാന്‍), ബ്ലഡി ഡാഡി (ഷാഹിദ് കപൂര്‍), ബേഡിയ 2 (വരുണ്‍ ധവാന്‍), ഭുല്‍ ചുക് മാഫ് (കാര്‍ത്തിക് ആര്യന്‍ , ശ്രദ്ധ കപൂര്‍), ഷാഹിദ് കപൂര്‍ & കൃതി സനോന്‍ പേരിടാത്ത ചിത്രം, സ്ത്രീ 2 (രാജ് കുമാര്‍ റാവു), സെക്ഷന്‍ 84 (അമിതാഭ് ബച്ചന്‍), ഹിസാബ് ബരാബര്‍ (ആര്‍ മാധവന്‍), സാരാ ഹട്കെ സാരാ ബച്ച്‌കെ (വിക്കി കൗശല്‍ , സാറാ അലി ഖാന്‍), ബ്ലാക്ക്‌ഔട്ട് (വിക്രാന്ത് മാസി , മൗനി റോയ്), മുംബൈക്കാര്‍ (വിജയ് സേതുപതി), ദി സ്റ്റോറിടെല്ലര്‍ ( പരേഷ് റാവല്‍ , ആദില്‍ ഹുസൈന്‍), ധൂം ധാം (പ്രതീക് ഗാന്ധി , യാമി ഗൗതം), സാമ്രാജ്യം (തപ്‌സി പന്നു , അരവിന്ദ് സ്വാമി) എന്നിവയാണ് പ്രഖ്യാപിക്കപ്പെട്ട മറ്റ് പ്രധാന പ്രൊജക്ടുകള്‍.
Content Highlights: Jio Studios announces 100 new projects including movies and web series


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !