ഇനി ഫ്രീ ഇല്ല; 'ജിയോസിനിമ' സബ്സ്ക്രിപ്ഷൻ പ്ലാനുകൾ 2 രൂപ മുതൽ

0
റിലയൻസ് ജിയോ എന്ന ടെലിക്കോം കമ്പനി ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച കാലത്ത് തന്നെയാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനി ജിയോസിനിമ (JioCinema) ഒടിടി പ്ലാറ്റ്ഫോമും രാജ്യത്ത് അവതരിപ്പിച്ചത്. ജിയോ ഉപയോക്താക്കൾക്ക് സൗജന്യമായി സിനിമകൾ, വെബ് സീരീസ്, മ്യൂസിക് വീഡിയോകൾ, ടെലിവിഷൻ ഷോകൾ, ഡോക്യുമെന്ററികൾ, സ്‌പോർട്‌സ് എന്നിവ ഉൾപ്പെടെ നിരവധി കണ്ടന്റുകൾ ഈ പ്ലാറ്റ്ഫോമിലൂടെ സ്ട്രീം ചെയ്യാൻ സാധിക്കും.
ഇനി ഫ്രീ ഇല്ല; 'ജിയോസിനിമ' സബ്സ്ക്രിപ്ഷൻ പ്ലാനുകൾ 2 രൂപ മുതൽ No more free; 'Jio Cinema' subscription plans starting from Rs 2
ഫിഫ ലോകകപ്പ് 2022ന്റെ ഔദ്യോഗിക ഓൺലൈൻ ലൈവ് ബ്രോഡ്കാസ്റ്റർ ആയതോടെ ജിയോസിനിമ കൂടുതൽ ജനപ്രിയമായി. നിലവിൽ ഐപിഎൽ മാച്ചുകളും ജിയോസിനിമയിലാണ് സൌജന്യമായി സ്ട്രീം ചെയ്യുന്നത്. ഏത് സിം കാർഡ് ഉപയോഗിക്കുന്നവർക്കും ഇപ്പോൾ ജിയോ സിനിമ ലഭ്യമാണ്. എന്നാൽ ഈ സൌജന്യങ്ങളെല്ലാം അവസാനിക്കാൻ പോവുകയാണ് എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. വൈകാതെ തന്നെ ജിയോ സിനിമയ്ക്കായുള്ള സബ്സ്ക്രിപ്ഷൻ പ്ലാനുകൾ ആരംഭിക്കും.

പുറത്ത് വന്ന റിപ്പോർട്ടുകൾ അനുസരിച്ച് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള വിയകോം18ന്റെ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ജിയോസിനിമയിലേക്ക് ആക്സസ് ലഭിക്കുന്നതിനായി പണമടച്ചുള്ള പ്ലാനുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇത് നിലവിൽ വന്നാൽ പ്ലാറ്റ്‌ഫോമിലുള്ള കണ്ടന്റ് കാണുന്നതിന് ഉപയോക്താക്കൾ പണം നൽകേണ്ടിവരും. ജിയോസിനിമ പ്ലാറ്റ്ഫോമിനായുള്ള പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളുള്ള ഒരു ടെസ്റ്റ് വെബ്‌സൈറ്റ് കണ്ടെത്തിയതായി റെഡ്ഡിറ്റ് ഉപയോക്താവ് അവകാശപ്പെടുന്നു.
റെഡ്ഡിറ്റിൽ പ്രചരിക്കുന്ന ജിയോസിനിമ ടെസ്റ്റ് വെബ്സൈറ്റിന്റെ സബ്‌സ്‌ക്രിപ്‌ഷൻ വിവരങ്ങളിൽ പ്ലാനുകളുടെ വിലയെക്കുറിച്ചുള്ള സൂചനകളുണ്ട്. എന്നാൽ ഈ പ്ലാനുകൾ കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. പുറത്ത് വന്ന ടെസ്റ്റ് വെബ്സൈറ്റ് ഫോട്ടോ അനുസരിച്ച് ജിയോസിനിമ മൂന്ന് സബ്സ്ക്രിപ്ഷൻ പ്ലാനുകളായിരിക്കും നൽകുന്നത്. ഗോൾഡ്, ഡെയ്‌ലി, പ്ലാറ്റിനം എന്നിവയാണ് ഈ പ്ലാനുകൾ. മികച്ച ക്വാളിറ്റിയിൽ കണ്ടന്റ് സ്ട്രീം ചെയ്യാൻ സാധിക്കുന്ന പ്ലാനുകളാണ് ഇവ.
ഇനി ഫ്രീ ഇല്ല; 'ജിയോസിനിമ' സബ്സ്ക്രിപ്ഷൻ പ്ലാനുകൾ 2 രൂപ മുതൽ No more free; 'Jio Cinema' subscription plans starting from Rs 2

ഡെയ്‌ലി ഡിലൈറ്റ് പ്ലാൻ
ജിയോ സിനിമയുടെ സബ്സ്ക്രിപ്ഷനുകളിൽ േറ്റവും ശ്രദ്ധേയമായ പ്ലാനാണ് ഡെയ്‌ലി ഡിലൈറ്റ്. 29 രൂപ വിലയുള്ള ഈ പ്ലാൻ ഒരു ദിവസത്തേക്ക് മാത്രം പ്ലാറ്റ്ഫോമിലേക്ക് ആക്സസ് നൽകുന്നു. എന്നാൽ പ്രത്യേക ഡീലിൽ ഈ പ്ലാൻ വെറും 2 രൂപയ്ക്ക് നൽകുന്നു. ഉപയോക്താക്കൾക്ക് ഒരേസമയം രണ്ട് ഡിവൈസുകളിൽ കണ്ടന്റ് സ്ട്രീം ചെയ്യാനും 24 മണിക്കൂർ നിർത്താതെ പ്ലാറ്റ്ഫോമിലെ എല്ലാ കണ്ടന്റുകളും ആസ്വദിക്കാനും ഈ പ്ലാനിലൂടെ സാധിക്കും.

ഗോൾഡ് സ്റ്റാൻഡേർഡ്
299 രൂപ വിലയുള്ള ഗോൾഡ് സ്റ്റാൻഡേർഡ് എന്ന ജിയോസിനിമ സബ്സ്ക്രിപ്ഷൻ പ്ലാൻ ഓഫർ വിലയായ 99 രൂപയ്ക്ക് ആയിരിക്കും ജിയോ അവതരിപ്പിക്കുന്നത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് രണ്ട് ഡിവൈസുകളിൽ പ്ലാറ്റ്ഫോം ആക്സസ് ചെയ്യാൻ സാധിക്കും. മൂന്ന് മാസം മുഴുവനും ജിയോസിനിമ ആക്സസ് നൽകുന്ന പ്ലാനാണ് ഇത്.

പ്ലാറ്റിനം പവർ
പ്ലാറ്റിനം പവർ എന്നത് ഒരു ടോപ്പ്-ടയർ പ്ലാനായിട്ടാണ് ജിയോസിനിമ അവതരിപ്പിക്കാൻ പോകുന്നത്. ഈ പ്ലാനിന്റെ വില 1,199 രൂപയായിരിക്കും. എന്നാൽ മറ്റ് പ്ലാനുകളെ പോലെ ഓഫർ വിലയിൽ ഈ പ്ലാനും ലഭ്യമാകും. 599 രൂപ എന്ന ഓഫർ വിലയിലായിരിക്കും പ്ലാറ്റിനം പവർ പ്ലാൻ ലഭിക്കുന്നത്. ഈ പ്ലാൻ നാല് ഡിവൈസുകളിൽ വരെ ജിയോസിനിമ സ്ട്രീം ചെയ്യാൻ സഹായിക്കും. ഒരു വർഷം മുഴുവൻ പ്ലാറ്റ്ഫോമിലേക്ക് ആക്സസ് നൽകുന്ന പ്ലാൻ കൂടിയാണ് ഇത്. ലൈവ് സ്ട്രീമിങ് ഒഴികെയുള്ളവയെല്ലാം പരസ്യങ്ങളില്ലാതെ നൽകുന്ന പ്ലാൻ കൂടിയാണ് ഇത്.
കൂടുതൽ കണ്ടന്റുകൾ വരുന്നു

ടാറ്റ ഐപിഎൽ 2023 അവസാനിച്ചതിന് ശേഷം മാത്രമായിരിക്കും ജിയോസിനിമയുടെ പുതിയ പ്ലാനുകൾ അവതരിപ്പിക്കുക എന്നാണ് സൂചനകൾ. നൂറിലധികം സിനിമകളും ടിവി സീരീസുകളും കൂട്ടിച്ചേർത്ത് സ്ട്രീമിങ് പ്ലാറ്റ്‌ഫോം വിപുലീകരിക്കാനും ജിയോസിനിമ പദ്ധതിയിടുന്നുണ്ട്. കണ്ടന്റ് ലൈബ്രറി വികസിപ്പിക്കുന്നതോടെ പണം നൽകിയും പ്ലാറ്റ്ഫോം ആക്സസ് നേടാൻ ആളുകൾക്ക് താല്പര്യം വർധിക്കും.
Content Highlights: No more free; 'JioCinema' subscription plans starting from Rs 2
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !