വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ എല്ലാവരും ജാഗ്രത പാലക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. റുസ്താഖ്, ദിമ അൽ തായിൻ, ഇബ്ര, വാദി ബാനി ഖരൂസ്, അൽ അവാബി, മന, നിസ്വ, തെക്കൻ അമീറാത്ത്, സിനാവ്, മുദൈബി ഖാഫിഫ, തുടങ്ങിയ ഒമാനിലെ സ്ഥലങ്ങളിൽ നല്ല മഴയാണ് ലഭിച്ചത്. പലയിടത്തും ആലിപ്പഴം വർഷിച്ചു. ശക്തമായ തണുത്ത് കാറ്റ് വീശുന്നുണ്ട്. ഗ്രാമങ്ങളിലെ റോഡുകളിൽ വെള്ളം കയറി ഗതാഗ തടസ്സം ഉണ്ടായി.
വാദികൾ മുറിച്ചുകടക്കരുതെന്ന് നിർദ്ദേശം
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വാദികൾ മുറിച്ചുകടക്കരുതെന്ന നിർദ്ദേശം ആണ് അധികൃതർ നൽകിയിരിക്കുന്നത്. ശക്തമായ മിന്നൽ പല സ്ഥലങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മിന്നലേറ്റ് വീടിന് കേടുപാട് സംഭവിച്ചെന്ന് റിപ്പോർട്ട് വന്നിട്ടുണ്ട്. ചുമരിന്റെ കോൺക്രീറ്റ് ഭിത്തി അടർന്നുവീഴുകയായിരുന്നു. ഒമാൻ പൊലീസിന്റെയും സിവിൽ ഡിഫൻസ് അതോറിറ്റിയുടെയും നേതൃത്വത്തിൽ കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്. പലരും നിയമം ലംഘിച്ച് വാദികൾ മുറിച്ചു കടക്കുന്നുണ്ട്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായിട്ടുണ്ട്. നിരവധി വാഹനങ്ങൾ വാദിയിൽ അകപ്പെട്ട് ഒലിച്ചു പോയതായി റിപ്പോർട്ടുകൾ ഉണ്ട്.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Heavy rains in Oman; 25 citizens trapped in different places were rescued, two died
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !