തൃശ്ശൂരില്‍ ഇന്ന് വര്‍ണ്ണ വിസ്മയങ്ങളുടെ ഇന്ദ്രജാലം പൂത്തുലയും. പൂരത്തിന് മുന്നോടിയായുള്ള സാമ്ബിള്‍ വെടിക്കെട്ട് ഇന്ന് വൈകിട്ട് 7 ന് നടക്കും.
തിരുവമ്ബാടി വിഭാഗമാണ് ആദ്യം തിരികൊളുത്തുക. പിന്നാലെ പാറമേക്കാവും കരിമരുന്നിന്റെ ആകാശപൂരത്തിന് തിരികൊളുത്തും. സാമ്ബിളിനും പകല്‍പ്പൂരത്തിനുമായി ഓരോ വിഭാഗത്തിനുമായി രണ്ടായിരം കിലോ വീതമാണ് പൊട്ടിക്കാനുള്ള അനുമതി.
കഴിഞ്ഞ ദിവസങ്ങളില്‍ വൈകുന്നേരം പെയ്ത മഴയുടെ ആശങ്കയുണ്ടെങ്കിലും മഴ മാറി നില്‍ക്കുമെന്ന വിശ്വാസത്തിലാണ് ദേവസ്വങ്ങളും വെടിക്കെട്ട് പ്രേമികളും. കെ-റെയിലും വന്ദേഭാരതുമാണ് ഇതുവരെ പുറത്തുവന്ന വെടിക്കെട്ട് വെറൈറ്റികള്‍. പെസോയുടെ കര്‍ശന നിയന്ത്രണത്തിലാണ് സാമ്ബിള്‍ വെടിക്കെട്ടും നടക്കുക. അതേസമയം, ഇരുദേവസ്വങ്ങളുടെയും ചമയപ്രദര്‍ശനവും ഇന്ന് തുടങ്ങും. തിരുവമ്ബാടിയുടേത് കൗസ്തുഭത്തിലും പാറമേക്കാവിന്റേത് അഗ്രശാലയിലുമാണ്. ഞായറാഴ്ചയാണ് മഹാപൂരം.
പൂരം പ്രമാണിച്ച് തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ 48 മണിക്കൂര്‍ മദ്യ നിരോധനം
തൃശൂര്‍ പൂരം പ്രമാണിച്ച് കോര്‍പ്പറേഷന്‍ പരിധിയില്‍ മദ്യ നിരോധനം പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍.
ഏപ്രില്‍ 29ന് ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ മെയ് ഒന്നിന് ഉച്ചയ്ക്ക് രണ്ടുമണിവരെ 48 മണിക്കൂര്‍ സമയം കോര്‍പറേഷന്‍ പരിധിയിലെ എല്ലാ മദ്യശാലകളും അടച്ചിടാനും മറ്റു ലഹരി വസ്തുക്കളുടെ വിതരണവും വില്പനയും നിരോധിച്ചുകൊണ്ടും ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണ തേജ ഉത്തരവിട്ടു.
അതേസമയം, 29ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ നടത്തുന്ന ഡിഗ്രി ലെവല്‍ പൊതു പ്രാഥമിക പി എസ് സി പരീക്ഷയ്ക്ക് തൃശൂര്‍ ജില്ലയില്‍ പ്രത്യേകിച്ച് നഗരപരിധിയില്‍ പരീക്ഷാകേന്ദ്രം ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ പൂരത്തിന്റെ തിരക്കും ഗതാഗതക്കുരുക്കും പരിഗണിച്ച് നേരത്തെ പരീക്ഷ കേന്ദ്രത്തിലെത്തിച്ചേരണമെന്നും വൈകി വരുന്ന ഉദ്യോഗാര്‍ത്ഥികളെ ഒരു കാരണവശാലും പരീക്ഷ എഴുതാന്‍ അനുവദിക്കുന്നതല്ലെന്നും കെ പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
Content Highlights: Thrissur Pooram Sunday; Sample fireworks this evening
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !