58 ലക്ഷം രൂപയുടെ സ്വർണം: കസ്റ്റംസ് പരിശോധന ശേഷം പുറത്തിറങ്ങിയ യുവാവിനെ പോലീസ് പിടികൂടി

0
58 ലക്ഷം രൂപയുടെ സ്വർണം: കസ്റ്റംസ് പരിശോധന ശേഷം പുറത്തിറങ്ങിയ യുവാവിനെ പിടികൂടി  Gold worth Rs 58 lakh: The youth was arrested after coming out after customs inspection

കരിപ്പൂർ:
  കസ്റ്റംസിനെ വെട്ടിച്ച് കടത്താൻ ശ്രമിച്ച 58 ലക്ഷം രൂപയുടെ സ്വർണ്ണം പോലീസ് പിടിച്ചെടുത്തു. ഷാർജയിൽ നിന്ന് കരിപ്പൂർ വിമാനത്താവളം വഴി എത്തിയ കണ്ണൂർ സ്വദേശി ഉദയ് പ്രകാശ് (30) ആണ് 957.2 ഗ്രാം സ്വർണ്ണവുമായി വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടിയിലായത്.

സ്വർണ്ണം മിശ്രിത രൂപത്തിൽ ക്യാപ്സൂളുകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചുവെച്ച് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കടത്താൻ ശ്രമിക്കുകയായിരുന്നു. കസ്റ്റംസ് പരിശോധനയെല്ലാം കഴിഞ്ഞ് നാല് മണിക്ക് പുറത്തിറങ്ങിയ ഉദയ് പ്രകാശിനെ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസ് ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയപ്പോഴായിരുന്നു വയറിനകത്ത് ക്യാപ്സൂളുകൾ കണ്ടെത്തിയത്.

പിടിച്ചെടുത്ത സ്വർണ്ണം കോടതിയിൽ സമർപ്പിക്കും. തുടരന്വേഷണത്തിനായി വിശദമായ റിപ്പോർട്ട് കസ്റ്റംസിന് സമർപ്പിക്കും.
Content Highlights: Gold worth Rs 58 lakh: The youth was arrested after coming out after customs inspection
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !