തിരുവനന്തപുരം: മുപ്പത് ശതമാനം നിരക്ക് ഇളവ് പ്രഖ്യാപിച്ച് കെഎസ്‌ആര്‍ടിസി. ടേക്ക് ഓവര്‍ റൂട്ടുകളിലാണ് നിരക്ക് ഇളവ് പ്രഖ്യാപിച്ചത്.
140 കിലോമീറ്ററിന് മുകളിലായി പുതുതായി ആരംഭിച്ച ടേക്ക് ഓവര്‍ ബസുകള്‍ക്ക് നിരക്ക് ഇളവ് ബാധകമായിരിക്കും. അനധികൃതമായി ഓടുന്ന സ്വകാര്യ ബസ് സര്‍വീസുകളെ നേരിടാനാണ് ഈ തീരുമാനം. സ്വകാര്യ ബസ്സുകള്‍ അനധികൃതമായി ഓടിക്കൊണ്ടിരുന്ന റൂട്ടുകളാണ് കെഎസ്‌ആര്‍ടിസി ഏറ്റെടുത്തത്.
ഈ മാസം പതിനെട്ടിനകം വിരമിച്ച കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ചീഫ് സെക്രട്ടറിതന്നെ ഓണ്‍ലൈന്‍ വഴി ഹാജരായാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി 140 കോടി രൂപ കെ എസ് ആര്‍ ടിസിക്ക് അനുവദിച്ചിട്ടുണ്ട്. കോടതി നിര്‍ദേശിച്ചിട്ടും പെന്‍ഷന്‍ നല്‍കാന്‍ തയാറാവാതിരുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ സിംഗിള്‍ ബെഞ്ച് കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ചീഫ് സെക്രട്ടറിയ്ക്കൊപ്പം ഗതാഗത സെക്രട്ടറിയും ഇന്ന് ഹാജരായി
Content Highlights: KSRTC announces 30% fare reduction; Applicable for takeover routes above 140 km


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !