എഐ ക്യാമറയുമായി ബന്ധപ്പെട്ട ടെണ്ടര്‍ സുതാര്യമല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇതുമായി ബന്ധപ്പെട്ട തെളുവുകള്‍ തന്റെ പക്കലുണ്ടെന്നും എല്ലാ മാനദണ്ഡങ്ങളെയും മറികടന്നാണ് കരാര്‍ നല്‍കിയതെന്നും കണ്ണൂര്‍ ആസ്ഥാനമാക്കിയുള്ള ചില കമ്ബനികളാണ് ഇതിന് പിന്നിലെന്നും സതീശന്‍ ആരോപിച്ചു.
കരാര്‍ ടെണ്ടറില്‍ നാല് കമ്ബനികള്‍ പങ്കെടുത്തു. ടെക്നിക്കല്‍ യോഗ്യതയില്ലാത്തതിനാല്‍ ഇതില്‍ ഒരു കമ്ബനിയെ ആദ്യം തന്നെ പുറത്താക്കി. മറ്റ് മൂന്ന് കമ്ബനികളാണ് ടെണ്ടറില്‍ പങ്കെടുത്തത്. ഇതില്‍ ഒന്നാം സ്ഥാനത്ത് വന്ന കമ്ബനി സ്രിറ്റിന് കരാര്‍ നല്‍കി. രണ്ടാം സ്ഥാനത്ത് വന്ന അശോക ബില്‍കോള്‍ സോഫ്റ്റ്വെയറുമായി ബന്ധമില്ലാത്ത പാലം, റോഡ് കോണ്‍ട്രാക്ടുകളേറ്റെടുത്ത് നടത്തുന്ന കണ്‍സ്ട്രക്ഷന്‍ കമ്ബനിയാണ്. ഒന്നാം സ്ഥാനത്ത് വന്ന സിര്‍ട്ടുമായി ഇവര്‍ക്ക് പക്ഷേ ബന്ധമുണ്ട്. കെ -ഫോണ്‍ ഇടപാടില്‍ സ്രിറ്റിന് ഉപകരാര്‍ നല്‍കിയ കമ്ബനിയാണ് അശോക. ഇവരുടെ സ്വന്തം കമ്ബനി. മൂന്നാം കമ്ബനിയായ അക്ഷര എന്റര്‍പ്രൈസിനും സ്രിറ്റ് കമ്ബനിയുമായി ബന്ധമുണ്ട്. ഈ കമ്ബനികള്‍ കാര്‍ട്ടല്‍ ഉണ്ടാക്കിയാണ് കരാര്‍ പിടിക്കുന്നത്. ഇതെല്ലാം അഴിമതിയാണ്.
സാങ്കേതിക പ്രാധാന്യമുള്ള കേസുകള്‍ സബ് കോണ്‍ട്രാക്‌ട് നല്‍കരുതെന്ന് നിര്‍ദേശമുണ്ട്. ഇവിടെ അത് പാലിക്കപ്പെട്ടില്ല. ഊരാളുങ്കലും സ്രിറ്റും ചേര്‍ന്നു കമ്ബനി നിലവിലുണ്ട്. ഊരാളുങ്കലും സ്രിറ്റും ചേര്‍ന്ന കമ്ബനി നിലവിലുണ്ട്. എഐ കമ്ബനി വിഷയത്തില്‍ നിയമ നടപടികളെ കുറിച്ച് പ്രതിപക്ഷം ആലോചിക്കുമെന്നും സതീശന്‍ വ്യക്തമാക്കി. മത്സരത്തില്‍ ഇല്ലാത്ത രണ്ട് ഐ.ടി കമ്ബനികള്‍ സ്രിറ്റിനെ പിന്തുണച്ചു. സാങ്കേതിക തികവില്ലാത്ത കമ്ബനിയാണ് സ്രിറ്റ്. അതുകൊണ്ടാണ് പുറത്തുള്ള രണ്ട് കമ്ബനികള്‍ സാങ്കേതിക പിന്തുണ നല്‍കിയത്. സ്രിറ്റിന് ഒമ്ബത് കോടിയാണ് നോക്കുകൂലി. എല്ലാത്തിന്റെയും കേന്ദ്രം പ്രസാദിയയാണ്. സാങ്കേതിക തികവില്ലാത്ത മൂന്ന് കമ്ബനികളാണ് കരാറിനു വേണ്ടി മത്സരിച്ചത്. എല്ലാ മാനദണ്ഡങ്ങളെയും മറികടന്നാണ് കരാര്‍.കണ്ണൂര്‍ ആസ്ഥാനമാക്കിയുള്ള ചില കറക്ക് കമ്ബനികളാണ് ഇതിന് പിന്നിലെന്നും സതീശന്‍ ആരോപിച്ചു.
Content Highlights: 'AI camera tender is not transparent, all-knowing Pinarayi in silence': VD Satheesan
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !