ഓസ്‌ട്രേലിയയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ രത്തന്‍ ടാറ്റയ്ക്ക്

0
ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ വ്യവസായികളില്‍ ഒരാളും ടാറ്റ ഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റയ്ക്ക് ഓസ്‌ട്രേലിയയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ ലഭിച്ചു.

ഓസ്‌ട്രേലിയയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ രത്തന്‍ ടാറ്റയ്ക്ക് Australia's highest civilian honor, Order of Australia, to Ratan Tata

ഇന്ത്യയിലെ ഹൈക്കമ്മീഷണര്‍ ബാരി ഒ ഫാരെല്‍ ആണ് രത്തന്‍ ടാറ്റ അവാര്‍ഡ് ഏറ്റുവാങ്ങുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്. ഇന്ത്യ-ഓസ്‌ട്രേലിയ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ടാറ്റയുടെ സംഭാവനകള്‍ സ്വാധീനം ചെലുത്തിയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

'രത്തന്‍ ടാറ്റയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ മാത്രമല്ല, അദ്ദേഹത്തിന്റെ സംഭാവനകള്‍ ഓസ്‌ട്രേലിയയിലും കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയന്‍-ഇന്ത്യന്‍ ബന്ധത്തോടുള്ള ദീര്‍ഘകാല പ്രതിബദ്ധതയെ മാനിച്ച്‌ രത്തന്‍ ടാറ്റയ്ക്ക് ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ (എഒ) ബഹുമതി നല്‍കുന്നതില്‍ സന്തോഷമുണ്ട്. ഓസ്‌ട്രേലിയന്‍ അംബാസഡര്‍ ബാരി ഒ ഫാരെല്‍ ട്വിറ്ററില്‍ കുറിച്ചു.

രത്തന്‍ ടാറ്റയുടെ വ്യവസായ രംഗത്തെ സംഭാവനകളെ രാജ്യം സിവിലിയന്‍ ബഹുമതി നല്‍കി ആദരിച്ചിട്ടുണ്ട്. റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ മൂന്നാമത്തെയും രണ്ടാമത്തെയും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണും പത്മവിഭൂഷണും രത്തന്‍ ടാറ്റയ്ക്ക് ലഭിച്ചു.

ഐഐഎഫ്‌എല്‍ വെല്‍ത്ത് ഹുറുണ്‍ ഇന്ത്യ റിച്ച്‌ ലിസ്റ്റ് 2022 അനുസരിച്ച്‌, രത്തന്‍ ടാറ്റയുടെ ആസ്തി 3800 കോടി രൂപയാണ്, അതില്‍ ഭൂരിഭാഗവും ടാറ്റ സണ്‍സില്‍ നിന്നാണ്. വ്യവസായി എന്നതിലുപരി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ജീവിതത്തില്‍ ഏറ്റവും വലിയ പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ് രത്തന്‍ ടാറ്റ.

ടാറ്റ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായ പങ്കുവഹിക്കാത്ത രത്തന്‍ ടാറ്റ ഇപ്പോഴും ടാറ്റ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കാറുണ്ട്. ടാറ്റ ഗ്രൂപ്പിന്റെ ജീവകാരുണ്യ വിഭാഗമാണ് ടാറ്റ ട്രസ്റ്റ്. 130 വര്‍ഷങ്ങള്‍ക്ക് മുമ്ബാണ് ടാറ്റ ട്രസ്റ്റുകളുടെ ഉത്ഭവം 'ഇന്ത്യന്‍ വ്യവസായത്തിന്റെ പിതാവും' ഇതിഹാസ ടാറ്റ ഗ്രൂപ്പ് സ്ഥാപകനുമായ ജംഷഡ്ജി ടാറ്റ 1892-ലാണ് ട്രസ്റ്റ് സ്ഥാപിച്ചത്. ജെഎന്‍ ടാറ്റ എന്‍ഡോവ്മെന്റ് ഫണ്ട് ഇന്ത്യന്‍ പൗരന്മാരുടെ ഉന്നത വിദ്യാഭ്യാസത്തിനായി നല്‍കും ഉന്നതവിദ്യാഭ്യാസവും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ജീവകാരുണ്യപ്രവര്‍ത്തനം അക്കാലത്ത്, യുഎസ് പോലുള്ള വികസിത രാജ്യങ്ങളില്‍പ്പോലും കുറവായിരുന്നു. ടാറ്റ ട്രസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം ഈ ആശയം വളര്‍ത്തിയത് ടാറ്റ ട്രസ്റ്റാണ്.
Content Highlights: Australia's highest civilian honor, Order of Australia, to Ratan Tata
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !