കുഞ്ഞുമായി തനിച്ച്‌ യാത്ര ചെയ്ത യുവതിയുടെ ലഗേജ് എടുത്ത് അജിത്; കുറിപ്പ് വൈറല്‍

0

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് അജിത്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട മറുഭാഷാ താരങ്ങളില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം.

പതിറ്റാണ്ടുകള്‍ നീണ്ട അഭിനയ ജീവിതത്തില്‍ നിരവധി മികച്ച സിനിമകളും കഥാപാത്രങ്ങളുമാണ് അദ്ദേഹം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു കഴിഞ്ഞത്. എന്നും ആരാധകരെ ചേര്‍ത്തുനിര്‍ത്താന്‍ ശ്രമിക്കുന്ന അജിത്തിന്റെ പുതിയൊരു ഫോട്ടോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

ഒരു അമ്മയും കുഞ്ഞിനും ഒപ്പം നില്‍ക്കുന്ന അജിന്റെ ഫോട്ടോയാണ് പുറത്തുവന്നിരിക്കുന്നത്. ഇതേകുറിച്ചൊരു പോസ്റ്റും യുവതിയുടെ ഭര്‍ത്താവ് പങ്കുവച്ചിട്ടുണ്ട്. 10 മാസം പ്രായമുള്ള കുഞ്ഞിനോടൊപ്പം തനിച്ച്‌ ഏറെ ബുദ്ധിമുട്ടി യാത്ര ചെയ്യുകയായിരുന്ന ഭാര്യയ്ക്ക് ലഗേജ് ചുമന്ന് അജിത് പുറത്തെത്തിച്ച്‌ നല്‍കിയെന്ന് പോസ്റ്റില്‍ പറയുന്നു.


'എന്റെ ഭാര്യ ഗ്ലാസ്‌ഗോയില്‍ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്നു. 10 മാസം പ്രായമുള്ള കുഞ്ഞിനൊപ്പം അവള്‍ തനിച്ചായിരുന്നു. ഇതിനിടയില്‍ നടന്‍ അജിത് കുമാറിനെ കാണാന്‍ അവസരം ലഭിച്ചു. സ്യൂട്ട്‌കേസും കുട്ടിയുമായി അവള്‍ താരത്തെ കാണാനെത്തി. എന്നാല്‍ അദ്ദേഹം ഒപ്പം ചിത്രം എടുക്കുക മാത്രമല്ല എന്റെ ഭാര്യയെ സഹായിക്കുകയും ചെയ്തു. അദ്ദേഹം ഞങ്ങളുടെ സ്യൂട്ട്കേസ് പിടിച്ചു. ഭാര്യ നിരവധി തവണ വേണ്ടെന്ന് പറഞ്ഞെങ്കിലും എനിക്കും രണ്ടു കുട്ടികളുണ്ട്. എനിക്ക് മനസ്സിലാക്കാന്‍ കഴിയും ഈ ബുദ്ധിമുട്ടുകളെന്നാണ് അദ്ദേഹം പറഞ്ഞത്', എന്നാണ് യുവതിയുടെ ഭര്‍ത്താവ് കുറിപ്പില്‍ പറയുന്നത്. പിന്നാലെ അജിത്തിന്റെ പ്രവര്‍ത്തിയെ അഭിനന്ദിച്ച്‌ കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.
Content Highlights: Ajith took the luggage of the woman who traveled alone with her baby; The note went viral
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !