വന്ദേഭാരത് ട്രെയിന്‍ കേരളത്തിന് അനുയോജ്യമല്ലെന്ന് ഇ ശ്രീധരന്‍. 90 കിലോ മീറ്റര്‍ വേഗത്തില്‍ വന്ദേഭാരത് ഓടിക്കുന്നത് വിഡ്ഡിത്തമാണ്.
കേരളത്തിലെ ട്രാക്കുകളിലെ വളവുകള്‍ പുനക്രമീകരിക്കാന്‍ കുറഞ്ഞത് പത്ത് വര്‍ഷമെങ്കിലുമെടുക്കും. എന്നാല്‍ ആറോ ഏഴോ വര്‍ഷം കൊണ്ട് സെമി ഹൈസ്പീഡ് റെയില്‍ ഉണ്ടാക്കാമെന്നും ഇ.ശ്രീധരന്‍ പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
ഏപ്രില്‍ 14ന് വൈകുന്നേരം ആറ് മണിക്കാണ് വന്ദേഭാരത് ട്രെയിന്‍ കൊച്ചുവേളിയിലെ പ്രത്യേക യാര്‍ഡിലെത്തിയത്. ഇന്ത്യയുടെ സ്വന്തം സെമി ഹൈസ്പീഡ് ട്രെയിനായ വന്ദേഭാരതിന്റെ പരമാവധി വേഗത 180 കിലോ മീറ്ററാണ്. കേരളത്തിനുള്ള വിഷുക്കൈനീട്ടമാണ് വന്ദേഭാരത് എന്നാണ് ബിജെപിയുടെ പ്രതികരണം.വന്ദേ ഭാരതിന് ആറ് സ്റ്റോപ്പുകള്‍ ആയിരിക്കുമെന്നാണ് സൂചന. സില്‍വര്‍ ലൈനിന് ദില്ലി നോ പറഞ്ഞതോടെ വന്ദേഭാരത് എങ്കിലും വേണമെന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ എടുത്തിരുന്നു. എന്നാല്‍ വന്ദേ ഭാരത് ട്രെയിന്‍ എത്തുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് അറിയിപ്പുകളൊന്നും ലഭിച്ചില്ലെന്നാണ് മന്ത്രി വി അബ്ദുറഹ്മാന്‍ വിശദമാക്കിയത്.
കഴിഞ്ഞയാഴ്ചയാണ് ചെന്നൈ-കോയമ്ബത്തൂര്‍ വന്ദേഭാരത് സര്‍വീസ് ആരംഭിച്ചത്. തമിഴ്നാട്ടിലെ രണ്ട് പ്രധാന നഗരങ്ങളെ അഞ്ച് മണിക്കൂര്‍ കൊണ്ട് ബന്ധിപ്പിക്കാനാകുമെന്നതാണ് നേട്ടം. ചെന്നൈയില്‍ നിന്ന് കോയമ്ബത്തൂരിലേക്ക് 508 കിലോമീറ്ററാണ് ദൂരം. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് 501 കിലോമീറ്ററാണ് ദൂരം. ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനനുസരിച്ച് തിരുവന്തപുരം-കണ്ണൂര്‍ സര്‍വീസിന് ഏഴ് മണിക്കൂറെടുക്കുമെന്നതടക്കമുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കെയാണ് മെട്രോ മാന്‍ ഇ ശ്രീധരന്റെ പ്രതികരണം.
Content Highlights: E Sreedharan says that Vandebharat Express is not suitable for Kerala
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !