ഏ കെ ആന്റെണിയുടെ മകന്‍ അനില്‍ ആന്റെണി ബി ജെ പിയില്‍ ചേര്‍ന്നു. ഇന്ന് ഉച്ചയോടെ ഡല്‍ഹിയിലെ ബി ജെ പി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ബി ജെ പി അംഗത്വം സ്വീകരിച്ചത്. ഉടന്‍ അദ്ദേഹം ജെ പി നദ്ദയെയും സന്ദര്‍ശിക്കും. നേരത്തെ തന്നെ അദ്ദേഹം ബി ജെ പിയിലേക്ക് പോകുമെന്ന് സൂചനയുണ്ടായിരുന്നു. രാഹുല്‍ ഗാന്ധിക്കെതിരെ അനില്‍ ആന്റെണി കടുത്ത നിലപാടുകള്‍ പലതവണ സ്വീകരിച്ചപ്പോള്‍ തന്നെ അദ്ദേഹം ബി ജെപിയിലേക്ക പോകുമെന്ന് ഉറപ്പായിരുന്നു.
കേന്ദ്രമന്ത്രി പീയൂഷ്‌ഗോയലാണ് അനില്‍ ആന്റെണിക്ക് ബി ജെ പിയില്‍ അംഗത്വം നല്‍കുക. കെ സുരേന്ദ്രനൊപ്പമാണ് അദ്ദേഹം ബി ജെ പി ആസ്ഥാനത്തെത്തിയത്. ബി ജെപിയുടെ ഉന്നത നേതൃത്വവുമായി നേരത്തെ തന്നെ വളരെ അടുപ്പം അദ്ദേഹം പുലര്‍ത്തിപ്പോന്നിരുന്നു. ജി-20 സമ്മേളനത്തില്‍ ചില ഉത്തരവാദിത്വങ്ങള്‍ അദ്ദേഹത്തെ ബി ജെ പി ഏല്‍പ്പിക്കുകയും ചെയ്തു.
കേരളത്തില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് അനില്‍ ആന്റെണി ബി ജെ പിയില്‍ ചേരുന്നതോടെ ഉണ്ടാകുന്നത്. രാഹുല്‍ ഗാന്ധിയോടുള്ള കടുത്ത എതിര്‍പ്പാണ് അദ്ദേഹത്തെ ബി ജെ പിയില്‍ എത്തിച്ചതെന്ന് പറയുന്നുണ്ടെങ്കിലും മറ്റു ചില ഇടപാടുകളും ഇതിന്റെ പിന്നിലുണ്ടെന്ന് സൂചനയുണ്ട്. എ കെ ആന്റെണി പ്രതിരോധമന്ത്രിയായിരുന്ന കാലത്ത് നടത്തിയ ചില ഇടപാടുകളും അനില്‍ ആന്റെണിയുടെ ബി ജെ പി പ്രവേശനത്തിന് പിന്നിലുണ്ട്.Content Highlights: AK Antony's son Anil Antony in BJP


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !