ന്യൂഡൽഹി: കോൺഗ്രസ് നേതാക്കൾ പ്രവർത്തിക്കുന്നത് ഒരു കുടുംബത്തിന് വേണ്ടിയെന്ന് അനിൽ ആന്റണി. ഡൽഹിയിൽ ബിജെപി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അനിൽ. രാജ്യത്തിന് വേണ്ടി പ്രവർത്തിക്കണം എന്നതാണ് തന്റെ കാഴ്ചപ്പാടെന്നും ഇത് കുടുംബവിഷയമല്ല എന്നും അനിൽ പറഞ്ഞു.
"ഇത് വ്യക്തി താല്പര്യങ്ങൾക്ക് വേണ്ടിയുള്ള തീരുമാനമല്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യതാല്പര്യങ്ങളേക്കാൾ ചില വ്യക്തികളുടെ താല്പര്യങ്ങൾക്കാണ് കോൺഗ്രസ് പ്രാധാന്യം നൽകിയത്. ഒരു കുടുംബത്തിന് വേണ്ടി പ്രവർത്തിക്കണം എന്നാണ് കോൺഗ്രസ് കരുതുന്നത്. എന്നാൽ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കണം എന്നതാണ് തന്റെ കാഴ്ചപ്പാട്. കുടുംബത്തിലെ 4 അംഗങ്ങളും ഏറെ വ്യത്യസ്തതകൾ ഉള്ള ആളുകളാണ്. ഇത് കുടുംബ വിഷയം അല്ല, പിതാവിനെ അങ്ങേയറ്റം ബഹുമാനം ഉണ്ട്"
"ബിബിസി വിഷയത്തിൽ താൻ നിലപാട് സ്വീകരിച്ചത് കോൺഗ്രസ് നിലപാട് രാജ്യതാല്പര്യത്തിന് എതിരാണ് എന്നുള്ള ത് കൊണ്ടാണ്. രണ്ടു മൂന്ന് മാസം ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനമാണിത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ത്യയിലെ എല്ലാ പൗരനും സാമൂഹിക-സാമ്പത്തിക നീതി ലഭിക്കുന്ന സാഹചര്യം ഉണ്ടായി. പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് വേണ്ടി പ്രവർത്തിക്കാൻ ആണ് ബിജെപിയിൽ ചേർന്നത്. തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന് പറയാനാകില്ല. അത്തരം താല്പര്യങ്ങളില്ല. അതിൽ തീരുമാനമെടുക്കേണ്ടത് പാർട്ടിയാണ്. സ്വന്തം മനസാക്ഷിക്ക് അനുസരിച്ച് പ്രവർത്തിക്കാൻ ആണ് മാതാപിതാക്കൾ പഠിപ്പിച്ചത്. കോൺഗ്രസ് പാർട്ടിയെ താൻ വഞ്ചിച്ചിട്ടില്ല. കോൺഗ്രസ് നേതൃത്വം ഇപ്പോൾ രാജ്യത്തെ വഞ്ചിക്കുകയാണ് ചെയ്യുന്നത്". അനിൽ പറഞ്ഞു.
Content Highlights: Congress leaders work for one family: Anil Antony


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !