കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടിവ് എക്സ്പ്രസ് ട്രെയിനിൽ തീവച്ചതുമായി ബന്ധപ്പെട്ട് പുറത്തുവന്ന സിസിടിവിയി ദൃശ്യത്തിലുള്ളത് അക്രമിയല്ലെന്ന് സ്ഥിരീകരിച്ച് പോലീസ്.
ദൃശ്യത്തിലുള്ളത് കാപ്പാട് സ്വദേശിയായ വിദ്യാര്‍ഥിയാണെന്ന് പോലീസ് അറിയിച്ചു. ഇതേ ട്രെയിനില്‍ യാത്ര ചെയ്തിരുന്ന വിദ്യാര്‍ഥി സുഹൃത്തിനെ ഫോണില്‍ വിളിച്ചുവരുത്തി പോകുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇയാള്‍തന്നെയാണ് ഇക്കാര്യം പോലീസിനെ അറിയിച്ചത്.
സിസിടിവിയില്‍ ചുവന്ന ഷര്‍ട്ടിട്ട ആളെ കാണുന്ന സമയവും ട്രെയിനില്‍ ആക്രമണം നടന്ന സമയവും തമ്മില്‍ രണ്ട് മണിക്കൂറിന്റെ വ്യത്യാസമുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ദൃശ്യത്തില്‍ കാണുന്നത് പ്രതിയല്ലെന്ന് പോലീസിന് വ്യക്തമായത്.
Content Highlights: Attack on the train; Police say that there is no violence in the CCTV footage.


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !