യാത്രക്കാരുടെ ശ്രദ്ധക്ക്: തിരുവനന്തപുരം സെന്‍ട്രലിലേക്കുള്ള നിരവധി ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി

0

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള സുരക്ഷാക്രമീകരണങ്ങളുടെ പശ്ചാത്തലത്തില്‍ ട്രെയിന്‍ ഗതാഗതത്തിനും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം സെന്‍ട്രലില്‍ വന്നു പോകുന്ന നിരവധി ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി. സെന്‍ട്രല്‍ സ്റ്റേഷനിലേക്കുള്ള പ്രവേശനം പവര്‍ഹൗസ് റോഡ് ഗേറ്റ് വഴി മാത്രമാക്കിയിട്ടുണ്ട്. 

ഇന്റര്‍സിറ്റി എക്‌സ്പ്രസ്, വഞ്ചിനാട് എക്‌സ്പ്രസ്, മലബാര്‍ എക്‌സ്പ്രസ്, ചെന്നൈ മെയില്‍, അമൃത എക്‌സ്പ്രസ് എന്നിവ കൊച്ചുവേളിയിലും കൊല്ലം ജംഗ്ഷന്‍- തിരുവനന്തപുരം സെന്‍ട്രല്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് കഴക്കൂട്ടം സ്റ്റേഷനിലും സര്‍വീസ് അവസാനിപ്പിക്കും. 

കൊച്ചുവേളിയില്‍ സര്‍വീസ് അവസാനിപ്പിക്കുന്ന നാഗര്‍കോവില്‍ ജംഗ്ഷന്‍-കൊച്ചുവേളി എക്‌സ്പ്രസ് സ്‌പെഷല്‍ നേമം സ്റ്റേഷനില്‍ സര്‍വീസ് അവസാനിപ്പിക്കും. തിരുവനന്തപുരത്തു നിന്നും പുറപ്പെടേണ്ട തിരുവനന്തപുരം സെന്‍ട്രല്‍-കൊല്ലം ജംഗ്ഷന്‍ അണ്‍റിസര്‍വ്ഡ് സ്‌പെഷല്‍ കഴക്കൂട്ടത്തു നിന്നു വൈകിട്ട് 6.20 നു സര്‍വീസ് ആരംഭിക്കും.

തിരുവനന്തപുരം-മംഗളൂരു മലബാര്‍ എക്‌സ്പ്രസ് വൈകിട്ട് 6.45 നും ചെന്നൈ മെയില്‍ വൈകിട്ട് 3.05 നും കൊച്ചുവേളിയില്‍ നിന്നുമായിരിക്കും സര്‍വീസ് ആരംഭിക്കുക. രാവിലെ 10.30നാണ് പ്രധാനമന്ത്രി വന്ദേഭാരത് ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുക. 
Content Highlights: Attention Passengers: Several trains to Thiruvananthapuram Central have been partially cancelled
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !