കാശ് വെച്ചുള്ള കളിക്ക് വിലക്ക്; ഓണ്‍ലൈന്‍ ഗെയിമിങ്‌ മേഖലയില്‍ നിയന്ത്രണങ്ങളുമായി കേന്ദ്രം

0

ന്യൂഡല്‍ഹി:
ഓണ്‍ലൈന്‍ ഗെയിമിങ്‌ മേഖലയ്ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തി കേന്ദ്രം. വാതുവെപ്പ്, ചൂതാട്ടം എന്നിവ നടത്തുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ പൂര്‍ണമായും നിരോധിക്കും.

ഇതുസംബന്ധിച്ച അന്തിമവിജ്ഞാപനം കേന്ദ്ര ഐ.ടി. മന്ത്രാലയം വ്യാഴാഴ്ച പുറത്തിറക്കി. ജനുവരിയിലാണ് കരടുനയം പുറത്തിറക്കിയത്. 2021-ലെ ഐ.ടി. ഇന്റര്‍മീഡിയറി ചട്ടങ്ങളിലാണു ഭേദഗതി കൊണ്ടുവരുന്നത്.

പതിനെട്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഗെയിം കളിക്കുന്നതിന് രക്ഷിതാക്കളുടെ അനുമതിവേണമെന്ന വ്യവസ്ഥയും ചട്ടത്തിലുണ്ട്. രാജ്യത്താദ്യമായാണ് ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് നിയന്ത്രണസംവിധാനം കൊണ്ടുവരുന്നതെന്ന് കേന്ദ്ര ഐ.ടി. സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

വ്യവസായപ്രതിനിധികള്‍, വിദ്യാഭ്യാസവിദഗ്ധര്‍, ശിശുവിദഗ്ധര്‍, മനഃശാസ്ത്രവിദഗ്ധര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സമിതിയായ സ്വയംനിയന്ത്രിത സംവിധാനമാണ്‌(എസ്.ആര്‍.ഒ.) കാര്യങ്ങള്‍ നിയന്ത്രിക്കുക. വാതുവെപ്പ് നടത്തുന്നുണ്ടോ ഇല്ലയോ എന്നതിന്റെ അടിസ്ഥാനത്തില്‍ ഏതെല്ലാം ഓണ്‍ലൈന്‍ ഗെയിമുകളാണ് അനുവദനീയമെന്ന് തീരുമാനിക്കുന്ന ചുമതല ഈ എസ്.ആര്‍.ഒ.കള്‍ക്കായിരിക്കും.

പുതിയനയങ്ങള്‍ പാലിക്കാത്ത ഗെയിമിങ്‌ സ്ഥാപനങ്ങള്‍ക്ക് സേഫ് ഹാര്‍ബര്‍ പരിരക്ഷ നഷ്ടപ്പെടുമെന്ന് മന്ത്രി വ്യക്തമാക്കി. സര്‍ക്കാരോ നിയമമോ ആവശ്യപ്പെടുമ്ബോള്‍ ചട്ടവിരുദ്ധമായ ഉള്ളടക്കം നീക്കംചെയ്യുന്നതുവഴി കമ്ബനികള്‍ക്ക് ലഭിക്കുന്ന നിയമപരമായ സുരക്ഷയാണ് സേഫ് ഹാര്‍ബര്‍. നിലവില്‍ പണം നിക്ഷേപിച്ച്‌ കളിക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കുമാത്രമാണ് നിയന്ത്രണമെന്ന് മന്ത്രി പറഞ്ഞു.

പ്രധാന നിര്‍ദേശങ്ങള്‍

- ഓണ്‍ലൈന്‍ സേവനദാതാക്കളായ പ്ലാറ്റ്ഫോമുകള്‍ (ഇന്റര്‍മീഡിയറികള്‍) വഴി ഉപഭോക്താക്കള്‍ക്ക് ദോഷം വരുത്തുന്നതോ എസ്.ആര്‍.ഒ. അംഗീകൃതമല്ലാത്തതോ ആയ ഓണ്‍ലൈന്‍ ഗെയിമുകള്‍ പബ്ലിഷ് ചെയ്യരുത്. പരസ്യവും പങ്കുവെക്കരുത്.

- ചൂതാട്ടവും വാതുവെപ്പും നടത്തുന്നില്ലെന്നും ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്നും അന്വേഷിക്കാന്‍ സ്വയംനിയന്ത്രണ സംവിധാനത്തിന് പൂര്‍ണ അധികാരം.

- കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് വ്യാജമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുകയോ പങ്കിടുകയോ ചെയ്യരുത്. വിവരങ്ങള്‍ വസ്തുതാപരമായി പരിശോധിക്കാന്‍ ഫാക്‌ട് ചെക്കിങ് ഏജന്‍സികളെ നിയമിക്കും.

- എസ്.ആര്‍.ഒ. രജിസ്‌ട്രേഷന്‍ മാര്‍ക്ക് ഗെയിമിലുടനീളം പ്രദര്‍ശിപ്പിക്കണം. ഉപയോക്താക്കളുടെ ഫീസ്, പ്രവര്‍ത്തനരീതി തുടങ്ങിയവയും വ്യക്തമാക്കണം. നിയന്ത്രണങ്ങള്‍, സ്വകാര്യതാനയം, സേവനകാലയളവ്, ഉപഭോക്താക്കളുമായുള്ള കരാറുകള്‍ തുടങ്ങിയവ ഉപഭോക്താക്കളെ അറിയിക്കണം.
Content Highlights: Ban on cash games; Center with restrictions in the field of online gaming
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !