പ്രകൃതി വാതകവില നിര്‍ണയത്തിന് പുതിയ സംവിധാനവുമായി കേന്ദ്രസര്‍ക്കാര്‍. സിഎന്‍ജി, പിഎന്‍ജി വില നിര്‍ണയത്തിനുള്ള ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു.
പുതിയ സംവിധാനം വരുന്നതോടെ
രാജ്യാന്തര വിപണിയിലെ ക്രൂഡോയില്‍ വില അടിസ്ഥാനമാക്കി ഗ്യാസ് വില തീരുമാനിക്കും.
രാജ്യാന്തരതലത്തിലുള്ള പ്രകൃതിവാതക വിലയ്ക്ക് ആനുപാതികമായിട്ടാണ് ഇന്ത്യയില്‍ പ്രകൃതി വാതക വില നിര്‍ണയിച്ചിരുന്നത്. അതിന് പകരം സിഎന്‍ജിയുടെയും പിഎന്‍ജിയുടെയും വില ഇനി നിര്‍ണയിക്കുക ക്രൂഡ് ഓയിലിന്റെ വിലയ്ക്ക് ആനുപാതികമായിട്ടായിരിക്കും. കൂടാതെ പ്രതിമാസം വില നിര്‍ണയിക്കാനും തീരുമാനിച്ചു. ആറ് മാസത്തിലൊരിക്കല്‍ വില നിര്‍ണയിക്കലായിരുന്നു നിലവിലെ രീതി.
പ്രകൃതി വാതകവിലയ്ക്ക് അടിസ്ഥനവിലയും പരാമവധി വിലയും നിശ്ചയിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നാല് ഡോളറായിരിക്കും അടിസ്ഥാന വില. ആറര ഡോളറായിരിക്കും പരമാവധി വില. ഇത് കാര്‍ഷിക, ഗാര്‍ഹിക, വാണിജ്യമേഖലയില്‍ ഏറെ ഗുണകരമാകുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍. മറ്റന്നാള്‍ മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും. ഇത് സംബന്ധിച്ച വിജ്ഞാപനം നാളെ പുറത്തിറങ്ങും.
Content Highlights: Central government with new system for determining natural gas price


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !