![]() |
| പ്രതീകാത്മക ചിത്രം |
സംസ്ഥാനത്തെ മുന്‍ഗണന ഇതര വിഭാഗമായ നീല, വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇനി മുതല്‍ മണ്ണെണ്ണ ഇല്ല.
ഇതോടെ 51.81 ലക്ഷം പേര്‍ക്ക് ഈ മാസം മുതല്‍ മണ്ണെണ്ണ ലഭിക്കില്ല. മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകളായ 41.44 ലക്ഷം പേര്‍ക്ക് 3 മാസത്തിലൊരിക്കല്‍ അര ലീറ്റര്‍ വീതം മണ്ണെണ്ണ ലഭിക്കും.
കേന്ദ്ര വിഹിതം കുറച്ചതോടെയാണ് നീല, വെള്ള റേഷന്‍ കാര്‍ഡുകാരെ ആദ്യമായി മണ്ണെണ്ണ വിഹിതത്തില്‍ നിന്നു സ്ഥിരമായി പുറത്താകുന്നത്. കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന 3 മാസത്തേക്കുള്ള മണ്ണെണ്ണയുടെ വിഹിതം ഈ സാമ്ബത്തിക വര്‍ഷം മുതല്‍ 3888 കിലോ ലീറ്ററില്‍ (38.88 ലക്ഷം ലീറ്റര്‍) നിന്ന് 1944 കിലോ ലീറ്ററായാണ് (19.44 ലക്ഷം ലീറ്റര്‍) കുറച്ചത്.
വൈദ്യുതീകരിക്കാത്ത വീടുകള്‍ ഉള്ള എല്ലാ കാര്‍ഡ് ഉടമകള്‍ക്കും 3 മാസത്തെ വിഹിതമായി 6 ലീറ്റര്‍ തുടരും. ഇത് ഏപ്രില്‍, മേയ് മാസങ്ങളിലായി പകുത്തുനല്‍കും. നീക്കിയിരിപ്പ് സ്റ്റോക്കില്‍ നിന്നു പുനഃക്രമീകരിച്ച വിതരണം ശനിയാഴ്ച ആരംഭിക്കാന്‍ ഭക്ഷ്യപൊതുവിതരണ വകുപ്പ് നിര്‍ദേശം നല്‍കി.
Content Highlights: Blue and white ration cards will no longer get kerosene


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !