സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഓണ്‍ലൈന്‍ കംപ്ലയിന്റ് മാനേജ്മെന്റ് സംവിധാനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
ബാലാവകാശ ലംഘനങ്ങളും പിഴവുകളും സംബന്ധിച്ച പരാതികളില്‍ വേഗത്തില്‍ പരിഹാരം കാണുകയാണ് ഓണ്‍ലൈന്‍ കംപ്ലയിന്റ് മാനേജ്മെന്റ് സിസ്റ്റത്തിലൂടെ ലക്ഷ്യമിടുന്നത്.
പരാതികള്‍ ഓണ്‍ലൈനായി www.childrights.kerala.gov.inല്‍ നേരിട്ടോ www.kescpcr.kerala.gov.in ഓണ്‍ലൈന്‍ സര്‍വീസ് ലിങ്ക് മുഖേനയോ കമ്മീഷനെ അറിയിക്കാം. പരാതിയോടൊപ്പം ഡിജിറ്റല്‍ തെളിവുകളും ഓണ്‍ലൈനായി അയക്കാന്‍ സംവിധാനമുണ്ട്.
കംപ്ലയിന്റ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാകുമ്ബോള്‍ അപേക്ഷകന്റെ മൊബൈലില്‍ ലഭിക്കുന്ന കംപ്ലയിന്റ് നമ്ബര്‍ ഉപയോഗിച്ച് പരാതിയിന്മേല്‍ കമ്മീഷന്‍ സ്വീകരിച്ച തുടര്‍ നടപടികള്‍ അറിയാന്‍ സാധിക്കും. ഓണ്‍ലൈന്‍ കംപ്ലയിന്റ് മാനേജ്മെന്റ് സിസ്റ്റത്തിലെ ഡാഷ് ബോര്‍ഡില്‍ നിന്നും പരാതി തീര്‍പ്പാക്കലുമായി ബന്ധപ്പെട്ട മുഴുവന്‍ സ്ഥിതിവിവര കണക്കും കമ്മീഷന് വിലയിരുത്തി മുന്നോട്ടു പോകാനും സംവിധാനമുണ്ട്.
ഇനിമുതല്‍ കമ്മീഷന്‍ സെക്രട്ടറിക്ക് നേരിട്ടോ തപാലിലോ ലഭിക്കുന്ന പരാതികള്‍ ഓണ്‍ലൈന്‍ കംപ്ലയിന്റ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ ഭാഗമാക്കിയാകും തുടര്‍നടപടി സ്വീകരിക്കുക.
Content Highlights: Violence against children; Complaints can be filed online with the Child Rights Commission


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !