പണത്തിന് അവകാശികളില്ല; ബാങ്കുകളില്‍ അനാഥമായി കിടന്ന 35,012 കോടി റിസര്‍വ് ബാങ്കിലേക്ക്

0
പണത്തിന് അവകാശികളില്ല; ബാങ്കുകളില്‍ അനാഥമായി കിടന്ന 35,012 കോടി റിസര്‍വ് ബാങ്കിലേക്ക് Money has no heirs; 35,012 crores which was orphaned in banks to the Reserve Bank
പ്രതീകാത്മക ചിത്രം 

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍, അവകാശികളില്ലാതെ കിടന്ന ഏകദേശം 35000 കോടി രൂപ റിസര്‍വ്വ് ബാങ്കിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു.

പത്ത് വര്‍ഷമോ അതിലധികമോ ആയി പ്രവര്‍ത്തിക്കാത്ത അക്കൗണ്ടുകളിലെ നിക്ഷേപതുകയാണ് ആര്‍ബിഐയിലേക്ക് മാറ്റിയത്. 2023 ഫെബ്രുവരി വരെയുള്ള കണക്കാണിത്. പ്രവര്‍ത്തനരഹിതമായ 10.24 അക്കൗണ്ടുകളിലെ പണമാണ് ആര്‍ബിഐയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കരാദ് ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.

അവകാശികളില്ലാത്ത നിക്ഷേപങ്ങളുടെ പട്ടികയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. 8,086 കോടി രൂപയുടെ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളാണ് എസ്ബിഐയിലുള്ളത്. അവകാശികളില്ലാത്ത അക്കൗണ്ടുകള്‍ സെറ്റില്‍ ചെയ്യാന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍, ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മാത്രമല്ല എസ്ബിഐ, ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം, മരണമടഞ്ഞ കക്ഷികളുടെ അക്കൗണ്ടുകളില്‍ നിയമപരമായ നോമിനി ഇല്ലാതെ ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നതിനുള്ള വിശദാംശങ്ങള്‍ /പ്രക്രിയ, നിര്‍ദ്ദിഷ്ട ഫോമുകളുടെ മാതൃക, എളുപ്പത്തില്‍ മനസിലാക്കുന്നതിനായി അപ്‌ഡേറ്റ് ചെയ്ത ചോദ്യങ്ങള്‍ എന്നിവ എസ്ബിഐയുടെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.പ്രവര്‍ത്തനരഹിതമായ, അതായത് രണ്ട് വര്‍ഷത്തിനിടെ അക്കൗണ്ടില്‍ ഇടപാടുകളൊന്നും നടന്നിട്ടില്ലാത്ത അക്കൗണ്ടുകളുടെ കാര്യത്തില്‍ ഇടപാടുകാര്‍/നിയമപരമായ അവകാശികള്‍ എവിടെയാണെന്ന് കണ്ടെത്തുന്നതിന് ഒരു പ്രത്യേക ഡ്രൈവ് ആരംഭിക്കുന്നത് പരിഗണിക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പത്ത് വര്‍ഷമോ അതില്‍ കൂടുതലോ പ്രവര്‍ത്തനരഹിതമായ, ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളുടെ ലിസ്റ്റ് ബാങ്കുകള്‍ അതത് വെബ്‌സൈറ്റുകളില്‍ പ്രദര്‍ശിപ്പിക്കേണ്ടതുണ്ട്. അതില്‍ അക്കൗണ്ട് ഉടമയുടെ പേരുകളും വിലാസങ്ങളും അടങ്ങുന്ന ലിസ്റ്റാണ് വെബ്‌സൈറ്റില്‍ ഉണ്ടാവുക. ഇതുവഴി അവകാശികളില്ലാത്ത അക്കൗണ്ട് ഉടമകളുടെ, നിയമപരമായ അവകാശികള്‍ക്ക് (നോമിനി) അതത് ബാങ്കുകളെ സമീപിച്ച്‌ നടപടികള്‍ തുടങ്ങാവുന്നതാണ്. പ്രവര്‍ത്തനരഹിതമായ അക്കൗണ്ടുകള്‍ കണ്ടെത്തി അവകാശികളെ തേടാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആര്‍ബിഐയും ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Content Highlights: Money has no heirs; 35,012 crores which was orphaned in banks to the Reserve Bank
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !