പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ ക്വട്ടേഷൻ, യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ കാമുകി പിടിയിൽ

0
പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ ക്വട്ടേഷൻ, യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ കാമുകി പിടിയിൽ Citation to withdraw from romantic relationship, girlfriend arrested for beating young man by stripping him naked

തിരുവനന്തപുരം:
പ്രണയബന്ധത്തിൽ നിന്ന് പിൻമാറണമെന്നാവശ്യപ്പെട്ട് യുവാവിനെ നഗ്നനാക്കി മ‌ർദ്ദിച്ച സംഭവത്തിൽ ഒന്നാം പ്രതിയും കാമുകിയുമായ വർക്കല സ്വദേശി ലക്ഷ്മിപ്രിയ പിടിയിൽ. ലക്ഷ്മിപ്രിയയുടെ മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരത്ത് ഒളിത്താവളത്തിൽ നിന്ന് ഇന്നലെ രാത്രിയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഇന്നുതന്നെ അറസ്റ്റ് രേഖപ്പെടുത്തി തുടർനടപടികളിലേയ്ക്ക് കടക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ലക്ഷ്മിപ്രിയയുടെ പുതിയ കാമുകനടക്കം അഞ്ച് പ്രതികൾ ഒളിവിലാണ്. സംഭവത്തിൽ എറണാകുളം മഞ്ഞുമ്മൽ സ്വദേശി അമൽ ഇന്നലെ പിടിയിലായിരുന്നു.

വർക്കല അയിരൂർ സ്വദേശിയായ യുവാവിനാണ് ക്രൂരമായി മർദ്ദനമേറ്റത്. ഏ​പ്രി​ൽ​ അഞ്ചിന് വർക്കല അയിരൂരിലാണ് കേസിനാസ്പദമായ സംഭവം ​നടന്നത്.​ ​വ​ർ​ക്ക​ല​ ​ചെ​റു​ന്നി​യൂ​ർ​ ​സ്വ​ദേ​ശി​യാ​യ​ ​യു​വ​തി​യു​മാ​യി​ ​യു​വാ​വ് ​പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​പി​ന്നീ​ട് ​യു​വ​തി​ ​മ​റ്റൊ​രു​ ​യു​വാ​വു​മാ​യി​ ​പ്ര​ണ​യ​ത്തി​ലാ​യി.​ ​ഇ​തോ​ടെ​ ​മു​ൻ​കാ​മു​ക​നെ​ ​ഒ​ഴി​വാ​ക്കാ​ൻ​ ​ക്വ​ട്ടേ​ഷ​ൻ​ ​ന​ൽ​കു​ക​യാ​യി​രു​ന്നു.​ ​ര​ണ്ടാ​മ​ത്തെ​ ​കാ​മു​ക​നും​ ​സു​ഹൃ​ത്തി​നു​മൊ​പ്പം​ ​ആ​ദ്യ​ ​കാ​മു​ക​ന്റെ​ ​വീ​ട്ടി​ലെ​ത്തി​യ​ ​യു​വ​തി​ ​യു​വാ​വി​നെ​ ​ഫോ​ണി​ൽ​ ​വി​ളി​ച്ചു​വ​രു​ത്തി​ ​കാ​റി​ൽ​ ​ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി ​കാ​റി​ൽ​ ​വ​ച്ച് ​മ​ർ​ദ്ദി​ക്കു​ക​യും​ ​ക​ത്തി​ ​കാ​ട്ടി​ ​കൊ​ല്ലു​മെ​ന്ന് ​ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും​ ​ചെ​യ്തു.

കാ​ർ​ ​ആ​ല​പ്പു​ഴ​ ​എ​ത്തി​യ​പ്പോ​ൾ​ ​ഡ്രൈ​വ​ർ​ ​ഇ​റ​ങ്ങി​ ​യു​വാ​വി​ന്റെ​ ​ക​ഴു​ത്തി​ലു​ണ്ടാ​യി​രു​ന്ന​ ​മാ​ല​യും​ ​കൈ​യി​ലു​ണ്ടാ​യി​രു​ന്ന​ ​മൊ​ബൈ​ലും​ 5000​ ​രൂ​പ​യും​ ​പി​ടി​ച്ചു​വാ​ങ്ങി.​ 3500​ ​രൂ​പ​ ​ജി​പേ​ ​വ​ഴി​യും​ ​കൈ​ക്ക​ലാ​ക്കി.​ ​തു​ട​ർ​ന്ന് ​വീ​ണ്ടും​ ​മ​ർ​ദ്ദി​ച്ചു.​ ​അ​വി​ടെ​ ​നി​ന്നും​ ​എ​റ​ണാ​കു​ളം​ ​ബൈ​പ്പാ​സി​ന് ​സ​മീ​പ​ത്തെ​ ​ഒ​രു​ ​വീ​ട്ടി​ലെ​ത്തി​ച്ച് ​നാ​വി​ൽ​ ​മൊ​ബൈ​ൽ​ ​ചാ​ർ​ജ​ർ​ ​വ​ച്ച് ​ഷോ​ക്കേ​ൽ​പ്പി​ക്കാ​നും​ ​സം​ഘം​ ​ശ്ര​മി​ച്ചു.​ ​ബി​യ​ർ​ ​കു​ടി​ക്കാ​ൻ​ ​സം​ഘം​ ​നി​ർ​ബ​ന്ധി​ച്ചെ​ങ്കി​ലും​ ​യു​വാ​വ് ​വി​സ​മ്മ​തി​ച്ച​തോ​ടെ​ ​കു​പ്പി​ ​കൊ​ണ്ട് ​ത​ല​യ്ക്ക​ടി​ച്ചു.​ ​തു​ട​ർ​ന്ന് ​ല​ഹ​രി​ ​വ​സ്തു​ക്ക​ൾ​ ​ന​ൽ​കി​ ​യു​വാ​വി​നെ​ ​വി​വ​സ്ത്ര​നാ​ക്കി​ ​ക്രൂ​ര​മാ​യി​ ​മ​ർ​ദ്ദി​ച്ചു.​ ​മ​ർ​ദ്ദ​ന​ ​ദൃ​ശ്യ​ങ്ങ​ൾ​ ​യു​വ​തി​ ​മൊ​ബൈ​ലി​ൽ​ ​പ​ക​ർ​ത്തി.​ അഞ്ച്​ ​ല​ക്ഷം​ ​രൂ​പ​ ​ന​ൽ​കി​ ​ബ​ന്ധ​ത്തി​ൽ​ ​നി​ന്ന് ​പി​ന്മാ​റി​യി​ല്ലെ​ങ്കി​ൽ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ​ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും​ ​ചെ​യ്തു.​ ​

അ​വ​ശ​നാ​യ​ ​യു​വാ​വി​നെ​ ​സം​ഘം​ ​അ​ടു​ത്ത​ ​ദി​വ​സം​ ​രാ​വി​ലെ​ ​വൈ​റ്റി​ല​ ​ബ​സ് ​സ്റ്റോ​പ്പി​ൽ​ ​ഉ​പേ​ക്ഷി​ച്ച് ​ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.​ ​റോ​ഡ​രി​കി​ൽ​ ​ക​ണ്ടെ​ത്തി​യ​ ​യു​വാ​വി​നെ​ ​പൊ​ലീ​സെ​ത്തി​ ​കൊ​ച്ചി​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു.​ ​തു​ട​ർ​ന്ന് ​വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ​ ​ബ​ന്ധു​ക്ക​ൾ​ ​യു​വാ​വി​നെ​ ​വെ​ഞ്ഞാ​റ​മൂ​ട് ​ഗോ​കു​ലം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലേ​ക്ക് ​മാ​റ്റിയിരുന്നു.
Content Highlights: Citation to withdraw from romantic relationship, girlfriend arrested for beating young man by stripping him naked
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !