സിപിഐ, എന്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ ദേശീയ പദവി നഷ്ടമായതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ആം ആദ്മി പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു.
കേരളത്തിലും തമിഴ്നാട്ടിലും മണിപ്പുരിലും മാത്രമാണ് സിപിഐക്കു സംസ്ഥാന പാര്‍ട്ടി പദവിയുള്ളത്. ബംഗാളിലെ സംസ്ഥാന പാര്‍ട്ടി പദവി ഇല്ലാതായി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മിക്ക് ഡല്‍ഹിയിലും പഞ്ചാബിലും അധികാരത്തിലുണ്ട്.
ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ദേശീയ പദവി നല്‍കുന്നത്. ഒരു പാര്‍ട്ടിക്ക് 4 സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടി പദവി ലഭിച്ചാല്‍ ദേശീയ പാര്‍ട്ടി പദവി ലഭിക്കും. 3 സംസ്ഥാനങ്ങള്‍ കൂട്ടിയോജിപ്പിച്ച് ഒരു പാര്‍ട്ടി ലോക്‌സഭയില്‍ 3 ശതമാനം സീറ്റ് നേടിയാല്‍. അതായത് 11 സീറ്റുകള്‍ നേടേണ്ടത് അനിവാര്യമാണ്. എന്നാല്‍ ഈ സീറ്റുകള്‍ കേവലം ഒരു സംസ്ഥാനത്ത് നിന്നുള്ളതാകരുത്, മറിച്ച് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരിക്കണം.
ലോക്‌സഭാ തെരഞ്ഞെടുപ്പിലോ നിയമസഭാ തെരഞ്ഞെടുപ്പിലോ ഒരു പാര്‍ട്ടിക്ക് 4 ലോക്‌സഭാ സീറ്റുകള്‍ക്ക് പുറമേ 4 സംസ്ഥാനങ്ങളില്‍ 6% വോട്ടുകള്‍ ലഭിച്ചാല്‍ ഒരു ദേശീയ പാര്‍ട്ടിയായി കണക്കാക്കപ്പെടും.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: CPI, NCP and Trinamool Congress have lost their national status


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !