അഴിമതി നിവാരണത്തിന്റെ ഭാഗമായി കലക്ടറേറ്റിൽ സ്ഥാപിച്ച പരാതിപ്പെട്ടി തുറന്നു. ഒമ്പത് പരാതികളാണ് ലഭിച്ചത്. അഡീഷനൽ ജില്ലാ മജിസ്ട്രേറ്റ് എൻ.എം മെഹറലി, ജില്ലാ അഴിമതി നിവാരണ സമിതി അംഗങ്ങളായ പി. നാരായണൻ കുട്ടി മേനോൻ, ഹുസൂർ ശിരസ്തദാർ കെ. അലി എന്നിവരുടെ സാന്നിധ്യത്തിലാണ് പരാതിപ്പെട്ടി തുറന്നത്. മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് 15 ലക്ഷം രൂപ വരുന്ന പൊതുഫണ്ട് ദുർവിനിയോഗം ചെയ്തെന്ന പരാതി പഞ്ചായത്ത് ജോയിന്റ് ഡയറക്ടർക്ക് കൈമാറി. കൊണ്ടോട്ടി താലൂക്കിലെ വാഴയൂർ അഞ്ചാം വാർഡിലെ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട പരാതി ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർ, വാഴയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് കൈമാറും. മലപ്പുറം കോട്ടക്കുന്ന് ടൂറിസം പാര്‍ക്കുമായി ബന്ധപ്പെട്ട് ഫണ്ട് ചെലവഴിക്കുന്നതിലും നടത്തിപ്പിലും അഴിമതി നടക്കുന്നുവെന്ന് സൂചിപ്പിച്ച് കോട്ടക്കുന്ന് സംരക്ഷണ സമിതി നല്‍കിയ പരാതി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് കൈമാറും. ബാക്കിയുള്ള പരാതികൾ പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു
Content Highlights: Corruption prevention complaint box in Collectorate opened.. There are many complaints..

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !