പ്രകൃതി രമണീയവും സഞ്ചാരികളുടെ ഇഷ്ട കേന്ദ്രവുമായ എടയൂർ ചീനിച്ചോട് കുന്നിൻ മുകളിൽ ഒരു കൂട്ടം യുവാക്കളുടെ നേതൃത്യത്തിൽ നടന്ന ഇഫ്താർ സംഗമം സംഘാടനം കൊണ്ട് ശ്രദ്ധേയമായി.
എടയൂർചീനിച്ചോടു കൂട്ടായ്മയുടെ നേതൃത്വത്തിലാണ്
മതസൗഹാർദ്ദ സന്ദേശം വിളിച്ചോതി സമൂഹ നോമ്പ് തുറയും മതസൗഹാർദ്ദ സംഗമവും സംഘടിപ്പിച്ചത്.
പ്രദേശത്തെ മത രാഷ്ട്രീയ സാമൂഹിക മേഖലകളിലെ വ്യക്തിത്വങ്ങൾ ഇഫ്താർ സംഗമത്തിൽ സംബന്ധിച്ചു.
സംഗമം മഹല്ല് ഖത്തീബ് നാസർ റഹ്മാനി ഉദ്ഘാടനം ചെയ്തു .രാമൻ എമ്പ്രാന്തിരി ,പി വി മൊയ്തു, വേണുഗോപാൽ, വാർഡ് മെമ്പർമാരായ കെ.കെ.രാജീവ്, പി.ടി.അയ്യൂബ്, പി.ടി.സുധാകരൻ ,ആർ കെ മുഹമ്മദാലി ,പി വി ഗഫൂർ ,റിയാസ് കുന്നത്ത് തുടങ്ങി നിരവധി പേർ സംബന്ധിച്ചു.
നോമ്പുതുറക്ക് ശേഷം നമസ്കാരത്തിനും പ്രത്യേക സജ്ജീകരണം ഏർപ്പെടുത്തിയിരുന്നു.
ബഹുജത്തുദ്ധീൻ കൂട്ടായ്മ ,ന്യൂ ഡ്രാഗൺസ്ക്ലബ്ബ്, വളവിൽ ഫ്രീക്ക്ഔട്ട് കൂട്ടായ്മ തുടങ്ങി പ്രദേശത്തെ മുഴുവൻ സംഘ ഗ്രൂപ്പുകളും ഇഫ്താറുമായി സഹകരിച്ചു പ്രവർത്തിച്ചു
സംഗമത്തിൽ റേഡിയോ എടയൂർ വാട്സാപ് ഗ്രൂപ്പ് മുഴുവൻ ആളുകൾക്കും കണിക്കൊന്ന വിതരണം ചെയ്തു മാതൃകയായി.
എഴുനൂറോളം പേർ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു.
Content Highlights: The Iftar gathering on top of Etayur Hill was remarkable


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !