വളരുമ്പോൾ കുട്ടികളെ ദേഷ്യക്കാരാക്കാം; മാതാപിതാക്കളുടെ വേർപിരിയൽ അടക്കമുള്ള മാനസിക ആഘാതങ്ങൾ...

0

കുട്ടികൾ കടന്നുപോകുന്ന മാനസിക ആഘാത സാഹചര്യങ്ങൾ വളർന്ന് വലുതാകുമ്പോൾ അവരെ ദേഷ്യക്കാരാക്കി മാറ്റാനുള്ള സാധ്യത കൂടുതലെന്ന് പഠനം. മാനസിക ആഘാതങ്ങളുടെ തോത് വർധിക്കുന്നതിനനുസരിച്ച് കുട്ടി വലുതാകുമ്പോൾ പ്രകടിപ്പിക്കുന്ന ദേഷ്യത്തിൻറെ തോതും കൂടുതലായിരിക്കുമെന്നാണ് ​ഗവേഷകർ പറയുന്നത്. വിഷാദരോഗവും ഉത്കണ്ഠയും ഉള്ള ആളുകളിൽ ഇത് കൂടിതലായി പ്രകടമായിരിക്കും. പാരീസിൽ നടന്ന യൂറോപ്യൻ കോൺഗ്രസ് ഓഫ് സൈക്യാട്രിയിൽ അവതരിപ്പിക്കപ്പെട്ട ഗവേഷണ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. 

നെതർലൻഡ് സ്റ്റഡി ഓഫ് ഡിപ്രഷൻ ആൻഡ് ആൻസൈറ്റിയുടെ ഡാറ്റയിൽ നിന്ന് 18നും 65നും ഇടയിൽ പ്രായമുള്ള 2300 പേരുടെ വിവരങ്ങൾ ആണ് പഠനത്തിനായി ഉപയോ​ഗിച്ചത്. കുട്ടിക്കാലത്ത് മാതാപിതാക്കളെ നഷ്ടമാകുന്നതും മാതാപിതാക്കളുടെ വേർപിരിയലുമടക്കമുള്ള സാഹചര്യങ്ങൾ ​ഗവേഷകർ വിലയിരുത്തി. ഫോസ്റ്റർ കെയറിൽ പോകേണ്ട സാഹചര്യം, വൈകാരികവും, ശാരീരികവും ലൈംഗികവുമായ പീഡനം ഏറ്റുവാങ്ങേണ്ടി വന്ന അവസ്ഥ തുടങ്ങിയ കാര്യങ്ങളും പഠനത്തിൽ പരി​ഗണിച്ചു. 

അതേസമയം ദേഷ്യത്തെ ഒരു മോശം വികാരമായി മാത്രം കാണരുതെന്നും മനഃശാസ്ത്രവിദഗ്ധർ പറഞ്ഞു. ദേഷ്യത്തെ അടക്കി വയ്ക്കുന്നത് മാനസികാരോഗ്യത്തെ ബാധിക്കും. അതുകൊണ്ട് ആരോഗ്യകരമായ രീതിയിൽ ദേഷ്യം പ്രകടിപ്പിക്കാൻ പഠിക്കുകയാണ് വേണ്ടതെന്നാണ് വിദ​ഗ്ധർ പറയുന്നത്. 
Content Highlights: Children can become angry when they grow up; Psychological trauma including separation of parents
ഏറ്റവും പുതിയ വാർത്തകൾ:
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !