![]() |
| പ്രതീകാത്മക ചിത്രം |
കേന്ദ്ര സായുധ പൊലീസ് സേനകളിലേക്കുള്ള പരീക്ഷ ഇനി മലയാളത്തിലും എഴുതാം. നിലവില്‍ ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമാണ് എഴുതാന്‍ സാധിക്കുക. പ്രാദേശിക ഭാഷകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മലയാളം ഉള്‍പ്പെടെ 13 പ്രാദേശിക ഭാഷകളില്‍ പരീക്ഷ എഴുതാന്‍ അനുവദിക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
കേന്ദ്ര സായുധ പൊലീസ് സേനകളില്‍ കോണ്‍സ്റ്റബിള്‍ ജനറല്‍ ഡ്യൂട്ടി തസ്തികയിലേക്കുള്ള പരീക്ഷയാണ് 13 പ്രാദേശിക ഭാഷകളില്‍ കൂടി എഴുതാന്‍ അനുവദിക്കുന്നത്. 2024 ജനുവരി ഒന്നിന് ഇത് പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
മലയാളത്തിന് പുറമേ മറാത്തി, കനഡ, തമിഴ്, തെലുങ്ക്, ഒഡിയ, ഉറുദു, പഞ്ചാബി, മണിപ്പൂരി, തുടങ്ങിയ ഭാഷകളിലും പരീക്ഷ എഴുതാനുള്ള അവസരമാണ് ഒരുങ്ങുന്നത്. പൊലീസ് ജോലി സ്വപ്‌നം കാണുന്ന ലക്ഷക്കണക്കിന് പേര്‍ക്കാണ് ഇത് പ്രയോജനം ചെയ്യുക. പ്രാദേശിക ഭാഷകളെ പ്രോത്സാഹിപ്പിക്കുക എന്നതിനപ്പുറം കൂടുതല്‍ യുവാക്കളെ സേനയിലേക്ക് അടുപ്പിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Examination for Central Armed Police Forces now also in Malayalam


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !