![]() |
| പ്രതീകാത്മക ചിത്രം |
തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ ഗര്‍ഭപാത്രത്തില്‍ സര്‍ജിക്കല്‍ കോട്ടണ്‍ തുണി കുടുങ്ങി.
സംഭവത്തില്‍ ശസ്ത്രിക്രിയ നടത്തിയ ഡോക്ടര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് വ്യക്തമാക്കി. എട്ട് മാസങ്ങളോളം യുവതി ദുരിതം അനുഭവിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് തുണി കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട തുറന്ന ശസ്ത്രക്രിയക്ക് ശേഷമാണ് തുണി പുറത്തെടുത്തത്.
നെയ്യാറ്റിന്‍കര പ്ലാമൂട്ടതട സ്വദേശിനി ജീതുവാണ് (24) അനാസ്ഥയ്ക്കിരയായത്. യുവതിയുടെ അമ്മ നല്‍കിയ പരാതിയില്‍ പ്രസവ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ സുജാ അഗസ്റ്റിന്റെ പേരിലാണ് പൊലീസ് കേസെടുത്തത്. ഡോക്ടര്‍ സുജാ അഗസ്റ്റിന്‍ അശ്രദ്ധമായാണ് ശസ്ത്രക്രിയ നടത്തിയതെന്ന് എഫ്‌ഐആറില്‍ പറയുന്നു.
2022 ജൂലൈ 26നാണ് ശസ്ത്രിക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തത്. അതിനിടെ ശസ്ത്രക്രിയാ സമയത്ത് ഉപയോഗിക്കുന്ന കോട്ടണ്‍ തുണി ഗര്‍ഭപാത്രത്തില്‍ കുടുങ്ങിയത് അറിയാതെ ശരീരം തുന്നിച്ചേര്‍ത്തു. ആറ് ദിവസങ്ങള്‍ക്ക് ശേഷം യുവതെ വീട്ടിലേക്ക് മടക്കി അയക്കുകയും ചെയ്തു.
വീട്ടിലെത്തിയതോടെ യുവതിക്ക് സ്ഥിരം ആരോഗ്യ പ്രശ്നങ്ങളുണ്ടായി. വയറുവേദന, പനി, മൂത്രത്തില്‍ പഴുപ്പ് എന്നിവ തുടര്‍ന്നതിനാല്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടറെത്തന്നെ കാണിച്ചു. എന്നാല്‍, ഗര്‍ഭപാത്രം ചുരുങ്ങാത്തതിനാലാണ് ഇങ്ങനെയുണ്ടാകുന്നതെന്നും മരുന്നുകള്‍ കഴിച്ചാല്‍ ശരിയാകും എന്നുമായിരുന്നു മറുപടി.
പിന്നീട് തിരുവനന്തപുരം എസ്‌എടി ആശുപത്രിയില്‍ വിദഗ്ധ ചികിത്സ തേടി. ഇവിടെ നടത്തിയ സ്കാനിങ്ങിലാണ് ഗര്‍ഭപാത്രത്തില്‍ തുണി കണ്ടെത്തിയത്. ശസ്ത്രക്രിയയും 20 ദിവസത്തെ ആശുപത്രിവാസവും കഴിഞ്ഞാണ് ഡിസ്ചാര്‍ജ് ചെയ്തത്.
Content Highlights: During the surgery, the cloth got stuck in the woman's uterus; Taken out after eight months; A case against the doctor


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !