ഇനി പുതിയ കോണ്‍ടാക്‌ട് സേവ് ചെയ്യാന്‍ ഫോണിലെ കോണ്ടാക്‌ട് ആപ്പിനെ ആശ്രയിക്കേണ്ട. കോണ്‍ടാക്റ്റുകള്‍ എഡിറ്റ് ചെയ്യാനും പ്രൊട്ടക്‌ട് ചെയ്യാനും ഉപയോക്താക്കളെ സഹായിക്കുന്ന ഫീച്ചറാണ് ഇക്കുറി വാട്ട്സ്‌ആപ്പ് അവതരിപ്പിക്കുന്നത്.
നിലവില്‍ ഇത് ബീറ്റാ ടെസ്റ്റര്‍മാര്‌ക്ക് മാത്രമേ ലഭിക്കൂ. കോണ്‍ടാക്റ്റുകള്‍ ആഡ് ചെയ്യാനോ എഡിറ്റുചെയ്യുന്നതിനോ നിലവില്‍ ഫോണിന്‍റെ കോണ്‍ടാക്റ്റ് ആപ്പ് ഉപയോഗിക്കണം എന്ന നിലവിലെ രീതിയ്ക്ക് ഇതോടെ മാറ്റം വരും.
വാട്ട്‌സ്‌ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ട്രാക്കുചെയ്യുന്ന വെബ്‌സൈറ്റായ വാട്ട്സ്‌ആപ്പ് ബീറ്റ ഇന്‍ഫോ പറയുന്നതനുസരിച്ച്, പുതിയ ഫീച്ചര്‍ നിലവില്‍ ആന്‍ഡ്രോയിഡ് ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് മാത്രമേ ലഭ്യമാകൂ. പുതിയ ഫീച്ചര്‍ ആക്‌സസ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ അവരുടെ വാട്ട്‌സ്‌ആപ്പ് ബീറ്റ പതിപ്പ് അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്.
പുതിയ കോണ്‍ടാക്‌ട് ഫോണിലേക്കോ ഗൂഗിളിലേക്കോ സേവ് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്. എല്ലാ ബീറ്റ ഉപയോക്താക്കള്‍ക്കും ഈ ഫീച്ചറിലേക്ക് ആക്‌സസ് ഉണ്ടായിരിക്കില്ല, കൂടുതല്‍ ഉപയോക്താക്കള്‍ക്ക് ഫീച്ചര്‍ ലഭ്യമാക്കുന്നതിന് കുറച്ച് സമയമെടുത്തേക്കാം. ഐഒഎസ് ഉപയോക്താക്കള്‍ക്ക് എപ്പോള്‍ ഫീച്ചര്‍ ലഭ്യമാക്കുമെന്ന് കമ്ബനി പ്രഖ്യാപിച്ചിട്ടില്ല. പുതിയ അപ്ഡേറ്റ് ഉപയോക്താക്കളെ സമയം ലാഭിക്കാന്‍ സഹായിക്കുകയും ആപ്പിനെ കൂടുതല്‍ ഉപയോക്തൃ സൗഹൃദമാക്കുകയും ചെയ്യും.
അടുത്തിടെ ചാറ്റ് പ്രൈവറ്റാക്കാനുള്ള ഓപ്ഷന്‍ വാട്ട്സാപ്പ് അവതരിപ്പിച്ചിരുന്നു. ലോക്ക് ചാറ്റ് എന്ന പുതിയ ഫീച്ചറാണ് വാട്ട്‌സാപ്പ് പരിചയപ്പെടുത്തിയത്. ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പിലാണ് ഈ ഫീച്ചറും പരീക്ഷിക്കുന്നത്. പുതിയ ഫീച്ചര്‍ അനുസരിച്ച് ഉപയോക്താക്കള്‍ക്ക് അവരുടെ സ്വകാര്യ ചാറ്റുകള്‍, കോണ്‍ടാക്ടുകള്‍, ഗ്രൂപ്പുകള്‍ എന്നിവ ലോക്ക് ചെയ്യാന്‍ കഴിയും. ഉപയോക്താക്കള്‍ക്ക് അവരുടെ സ്വകാര്യ ചാറ്റുകള്‍ ആര്‍ക്കൊക്കെ ആക്‌സസ് ചെയ്യാനാകുമെന്നതിലും പൂര്‍ണമായും നിയന്ത്രണം കൊണ്ടുവരാം.
വാബെറ്റ് ഇന്‍ഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഒരു ചാറ്റ് ലോക്ക് ചെയ്ത് കഴിഞ്ഞാല്‍, പിന്നിടത് ഓപ്പണ്‍ ചെയ്യാന്‍ ഉപയോക്താവിന് മാത്രമേ കഴിയൂ. അവരുടെ വിരലടയാളമോ പാസ്‌കോഡോ ഉപയോഗിച്ചാണ് ലോക്ക് സെറ്റ് ചെയ്യുന്നത്. ക്ലിയറായ വിന്‍ഡോ ആയിരിക്കും ഉപയോഗിക്കാന്‍ ശ്രമിക്കുന്ന ആളിന് മുന്നില്‍ ഓപ്പണ്‍ ആകുക. ലോക്ക് ചെയ്‌ത ചാറ്റില്‍ അയയ്‌ക്കുന്ന ഫോട്ടോകളും വീഡിയോകളും ഫോണിന്റെ ഗാലറിയില്‍ ഓട്ടോമാറ്റിക് ഡൗണ്‍ലോഡാകുന്നില്ല എന്നും ലോക്ക് ചാറ്റ് ഫീച്ചര്‍ ഉറപ്പാക്കുന്നു.
Content Highlights: Editing and saving contacts can now be done on WhatsApp; New feature


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !