വളാഞ്ചേരി നഗരസഭ കുടുംബശ്രീ സി ഡി എസിനു കീഴിൽ വിഷു വിപണനമേള ആരംഭിച്ചു.നഗരസഭ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭ ടൗൺ ഹാളിന് മുൻവശത്തായി കുടുംബശ്രീ സംരംഭകരുടെയും സംഘകൃഷി ഗ്രൂപ്പുകളുടെയും ഭക്ഷ്യ ഉത്പന്നങ്ങളും പച്ചക്കറികളും കണിക്കൊന്ന, പലഹാരങ്ങൾ, അച്ചാറുകൾ തുടങ്ങി വൈവിധ്യങ്ങളായ ഉത്പന്നങ്ങൾ വിപണനത്തിനായി ഒരുക്കിയിട്ടുണ്ട് . ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ശൈലേഷ് അധ്യക്ഷത വഹിച്ചു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, സി ഡി എസ് ഉപസമിതി കൺവീനർ സത്യഭാമ എന്നിവർ ആശംസകളർപ്പിച്ചു.സി ഡി എസ് ഉപജീവന
ഉപസമിതി കൺവീനർ സുനിത രമേഷിന്റെ നേതൃത്വത്തിൽ 3 ദിവസങ്ങളിലായാണ് ചന്ത നടക്കുന്നത്.പെരുന്നാളിനോടാനുബന്ധിച്ചു 17,18,19 തിയ്യതികളിലായി റംസാൻ ഫെസ്റ്റും നടക്കും..
Content Highlights: Valancherry Municipality:Vishu marketing fair begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !