മസ്കത്ത്: കനത്ത മഴയില്‍ ഒമാനിലെ മസ്കത്ത് ഗവര്‍ണറേറ്റില്‍ റോഡിലേക്ക് പാറ ഇടിഞ്ഞുവീണ് വാഹനങ്ങള്‍ തകര്‍ന്നു.
ഗതാഗതവും തടസ്സപ്പെട്ടു. തോടുകള്‍ നിറഞ്ഞുകവിഞ്ഞ് ഒട്ടേറെ വാഹനങ്ങളും ഒഴുക്കില്‍പെട്ടു. മഴയ്ക്കൊപ്പം കനത്ത കാറ്റും മിന്നലുമുണ്ടായിരുന്നു. ഞായറാഴ്ച വൈകിട്ട് ഷാര്‍ജ, റാസല്‍ഖൈമ, ഫുജൈറ എന്നിവിടങ്ങളില്‍ കനത്ത മഴയും ആലിപ്പഴ വര്‍ഷവുമുണ്ടായി. ഒട്ടേറെ റോഡുകള്‍ വെള്ളത്തിനടിയിലായത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. യുഎഇയിലെ വടക്കന്‍ എമിറേറ്റുകളില്‍ ഇന്നു മുതല്‍ വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Content Highlights: Heavy rains in Oman; Vehicles were swept away


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !