അക്കൗണ്ടില്‍ പണമില്ലെങ്കിലും യുപിഐ ഇടപാട് നടത്താം; ഇഎംഐ ഓപ്ഷന്‍ അവതരിപ്പിച്ച് ഐസിഐസിഐ

0

യുപിഐ ഇടപാടുകള്‍ ഇഎംഐ ആയി അടച്ചുതീര്‍ക്കാന്‍ കഴിയുന്ന സേവനം അവതരിപ്പിച്ച് പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് യുപിഐ ഇടപാടുകള്‍ ഇഎംഐ ആയി അടച്ചുതീര്‍ക്കാന്‍ കഴിയുന്ന സേവനമാണ് ബാങ്ക് അവതരിപ്പിച്ചത്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ബാങ്ക് ഇത്തരത്തിലുള്ള ഒരു സേവനം തുടങ്ങിയത്.

കടയിലെ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് എളുപ്പം സാധന സാമഗ്രികള്‍ വാങ്ങാന്‍ കഴിയുന്ന സേവനമാണിത്. അക്കൗണ്ടില്‍ പണമില്ലെങ്കിലും തുക ഇഎംഐ ആയി അടച്ചുതീര്‍ത്താല്‍ മതി. എല്ലാത്തരം പര്‍ച്ചെയ്‌സുകള്‍ക്കും ഇത് ഉപയോഗിക്കാന്‍ സാധിക്കുമെന്ന് ഐസിഐസിഐ ബാങ്ക് അറിയിച്ചു.

പതിനായിരം രൂപയിലധികമുള്ള പര്‍ച്ചെയ്‌സുകള്‍ മൂന്ന്, ആറ്, ഒന്‍പത് മാസ ഗഡുക്കളായി അടച്ചുതീര്‍ക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഭാവിയില്‍ ഇഎംഐ ഓപ്ഷന്‍ ഉപയോഗിച്ച് ബാങ്കിന്റെ ഡിജിറ്റല്‍ ക്രെഡിറ്റ് ഉല്‍പ്പന്നമായ പേലേറ്റര്‍ വഴി ഓണ്‍ലൈന്‍ ഷോപ്പിങും നടത്താന്‍ സാധിക്കും. ഉപഭോക്താക്കള്‍ക്ക് ഇത് ഏറെ പ്രയോജനം ചെയ്യുമെന്ന് ഐസിഐസിഐ ബാങ്ക് അറിയിച്ചു. 

ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കള്‍ക്ക് ഇഎംഐ സേവനം എങ്ങനെ പ്രയോജനപ്പെടുത്താം?

ചെയ്യേണ്ടത് ഇത്രമാത്രം:

കടയില്‍ പോയി സാധന സാമഗ്രികള്‍ പര്‍ച്ചെയ്‌സ് ചെയ്യുക

ഐസിഐസിഐ ബാങ്കിന്റെ മൊബൈല്‍ ബാങ്കിങ് ആപ്പായ ഐമൊബൈല്‍ പേ ആപ്പില്‍ 'സ്‌കാന്‍ എനി ക്യൂആര്‍ ഓപ്ഷന്‍' തെരഞ്ഞെടുത്ത് ഇടപാട് നടത്തുക

പതിനായിരം രൂപയോ അതിലധികമോയുള്ള ഇടപാടാണെങ്കില്‍ ബാങ്കിന്റെ ഡിജിറ്റല്‍ ക്രെഡിറ്റ് ഉല്‍പ്പന്നമായ പേ ലേറ്ററില്‍ ഇഎംഐ ഓപ്ഷന്‍ തെരഞ്ഞെടുക്കുക ( അക്കൗണ്ടില്‍ ആവശ്യത്തിന് പണമില്ലാത്തവര്‍ക്ക് ഇടപാട് നടത്താന്‍ കഴിയുന്നതാണ് സംവിധാനം) 

ഗഡുക്കളായി അടയ്ക്കുന്നതിന് 3,6,9 മാസസമയക്രമങ്ങളില്‍ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കുക.

തുടര്‍ന്ന് പണമിടപാട് പൂര്‍ത്തിയാക്കുക.
Content Highlights: UPI transaction can be done even if there is no money in the account; ICICI introduced EMI option
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !