തിരുവനന്തപുരം: നാല് വയസ്സിന് മുകളിലുള്ളവര്‍ക്ക് ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മെറ്റ് നിര്‍ബന്ധമെന്ന് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ്. കേന്ദ്രമോട്ടോര്‍വാഹനനിയമം സെക്ഷന്‍ 129ല്‍ ഇതുസംബന്ധിച്ച് വ്യക്തത വരുത്തിയിട്ടുണ്ടെന്നും സംസ്ഥാന മോട്ടോള്‍ വാഹന വകുപ്പ് കുറിപ്പില്‍ പറയുന്നു.
നാലു വയസ്സിന് താഴെയുള്ളവര്‍ക്ക് പ്രത്യേക അധികസുരക്ഷാ സംവിധാനങ്ങളോടെ (സേഫ്റ്റി ഹാര്‍നസും ക്രാഷ് ഹെല്‍മെറ്റും) അത്യാവശ്യഘട്ടങ്ങളില്‍ ഇരുചക്ര വാഹനങ്ങളില്‍ കൊണ്ടുപോകാം എന്നും മോട്ടോര്‍ വാഹന നിയമത്തിലും ചട്ടങ്ങളിലും ഭേദഗതി ചെയ്ത് വ്യക്തത വരുത്തിയിട്ടുമുണ്ട്. സഹയാത്രികന്‍ നാലു വയസ്സിനു മുകളിലാണെങ്കില്‍ അയാളെ ഒരു പൂര്‍ണ്ണയാത്രികന്‍ എന്ന നിലയ്ക്കാണ് നിയമപരമായിത്തന്നെ കണക്കാക്കുന്നത്.
Content Highlights: Helmets are mandatory for those above four years of age on two-wheelers


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !