കോട്ടയ്ക്കൽ: മാർച്ച് 20ന് ദേശീയപാത 66 രണ്ടത്താണിയിൽ വെച്ച് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരുക്കു പറ്റി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവതിയും മരിച്ചു.
ഓട്ടോയിലുണ്ടായിരുന്ന വേങ്ങര കണ്ണമംഗലം തോട്ടശ്ശേരിയറ പോക്കാട്ട് ഷിജിയാണ് (30) മരിച്ചത്.അപകടത്തിൽ യുവതിയുടെ ഭർത്താവ് തോട്ടശ്ശേരിയറ പുള്ളിപ്പാറ തെക്കേ മണപ്പാട്ടിൽ രഞ്ജിത്ത് (36) സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചിരുന്നു. കൂടെയുണ്ടായിരുന്ന മക്കൾ ജിൽജിത്ത് (11), ശിവാനി (6) എന്നിവർക്ക് പരുക്കേറ്റിരുന്നുവെങ്കിലും അപകടനില തരണം ചെയ്തു.
കൊടുങ്ങല്ലൂരിലേയ്ക്ക് ക്ഷേത്രദർശനത്തിനു പോകവേയായിരുന്നു പുലർച്ചെ മൂന്നു മണിയോടെ രഞ്ജിത്ത് ഓടിച്ച സ്വകാര്യ ഓട്ടോയും കാറും തമ്മിൽ കൂട്ടിയിടിച്ചത്.
പരപ്പനങ്ങാടി കോവിലകം റോഡിലെ പോക്കാട്ട് സത്യപാലൻ - തങ്ക ദമ്പതികളുടെ മകളാണ് ഷിജി.സന്തോഷ്, ലിജി,വിജി എന്നിവർ സഹോദരങ്ങളാണ്.
കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം തിങ്കളാഴ്ച പോസ്റ്റുമോർട്ടത്തിനുശേഷം ചെങ്ങാനി കുടുംബ ശ്മശാനത്തിൽ സംസ്കരിക്കും.
Content Highlights: Autorickshaw accident on National Highway Ranthani;

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !